ദുരിതം ഏറ്റവുമധികം ബാധിച്ചത് പാവങ്ങളെ, കൊറോണയ്‌ക്കെതിരായ പോരാട്ടം നീണ്ടുനില്‍ക്കുന്നത്; രാജ്യം നേരിടുന്നത് വ്യത്യസ്തമായ വെല്ലുവിളികളെന്ന് പ്രധാനമന്ത്രി 

കോവിഡ് വ്യാപനം ഏറ്റവുമധികം ബാധിച്ചത് ദരിദ്രജനവിഭാഗങ്ങളെയും തൊഴിലാളികളെയും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ദുരിതം ഏറ്റവുമധികം ബാധിച്ചത് പാവങ്ങളെ, കൊറോണയ്‌ക്കെതിരായ പോരാട്ടം നീണ്ടുനില്‍ക്കുന്നത്; രാജ്യം നേരിടുന്നത് വ്യത്യസ്തമായ വെല്ലുവിളികളെന്ന് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ഏറ്റവുമധികം ബാധിച്ചത് ദരിദ്രജനവിഭാഗങ്ങളെയും തൊഴിലാളികളെയും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.അവരുടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും  വിവരണാതീതമാണെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തില്‍ മോദി പറഞ്ഞു.

കോവിഡ് വ്യാപനം രാജ്യത്തെ എല്ലാ തുറയില്‍പ്പെട്ട വിഭാഗങ്ങളെയും ബാധിച്ചു. ഇത് കുറച്ചുപേരെയെങ്കിലും ബാധിച്ചില്ല എന്ന് പറയാന്‍ സാധിക്കില്ല. എങ്കിലും ഏറ്റവുമധികം ബാധിച്ചത് ദരിദ്രജനവിഭാഗങ്ങളെയും തൊഴിലാളികളെയുമാണ്. ഇവര്‍ നേരിടുന്ന അഗ്നിപരീക്ഷ വാക്കുകള്‍ക്ക് അതീതമാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇന്ത്യയുടെ നേട്ടം മനസിലാകുക. കോവിഡ് പ്രതിരോധത്തില്‍ രാജ്യം ഒറ്റക്കെട്ടായി നിന്നതായി മോദി പറഞ്ഞു.

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ജനസംഖ്യ വളരെ വലുതാണ്. അതുകൊണ്ട് തന്നെ വെല്ലുവിളികളും വ്യത്യസ്തമാണ്. എന്നാല്‍ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറവാണ്. മരണനിരക്കും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണെന്നും മോദി പറഞ്ഞു.

കോവിഡിനെതിരായ പോരാട്ടത്തില്‍ നൂതന വഴികള്‍ തേടുകയാണ് രാജ്യം. രാജ്യത്തെ ലാബുകളില്‍ ഇതിന് വേണ്ടിയുളള ശ്രമങ്ങള്‍ തുടരുകയാണ്. സമ്പദ്‌വ്യവസ്ഥയുടെ നല്ലൊരു ഭാഗം ഇപ്പോള്‍ ചലനാത്മകമാണ്. എങ്കിലും സാമൂഹിക അകലം പാലിക്കല്‍ അടക്കമുളള കോവിഡ് പ്രോട്ടോകോള്‍ അനുസരിക്കുന്നതില്‍ ആരും വീഴ്ച വരുത്തരുത്. മുഖാവരണം ധരിക്കാന്‍ മറക്കരുത്. പരമാവധി വീടുകളില്‍ തന്നെ കഴിയാന്‍ ശ്രമിക്കുക.  കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മോദി ഓര്‍മ്മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com