ജോലി കിട്ടിയാല്‍ 'ജീവന്‍ ദൈവത്തിനെന്ന്' നേര്‍ച്ച, ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍; 32കാരന്‍ ട്രെയിനിന് മുന്നില്‍ ചാടി, ഞെട്ടി നാട്ടുകാര്‍

ജോലി ലഭിച്ചതിനു പിന്നാലെ നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
ജോലി കിട്ടിയാല്‍ 'ജീവന്‍ ദൈവത്തിനെന്ന്' നേര്‍ച്ച, ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍; 32കാരന്‍ ട്രെയിനിന് മുന്നില്‍ ചാടി, ഞെട്ടി നാട്ടുകാര്‍

കന്യാകുമാരി: ജോലി ലഭിച്ചതിനു പിന്നാലെ നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി നവീന്‍ (32) ആണ് ജീവനൊടുക്കിയത്. വര്‍ഷങ്ങളോളം ജോലി ലഭിക്കാതെ വിഷമത്തിലായിരുന്നു നവീന്‍. അതിനിടെ തനിക്ക്് ജോലി ലഭിച്ചാല്‍ 'ദൈവത്തിന് ജീവന്‍ അര്‍പ്പിച്ചേക്കാമെന്ന്' ഇയാള്‍ നേര്‍ച്ച നേര്‍ന്നിരുന്നു.അതു നിറവേറ്റുകയാണെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിനു സമീപം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റെയില്‍പ്പാളത്തില്‍ ഛിന്നഭിന്നമായി മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം മുംബൈയില്‍നിന്നു വിമാനത്തില്‍ തിരുവനന്തപുരത്തു വന്നിറങ്ങിയ നവീന്‍ സുഹൃത്തുക്കളെ സന്ദര്‍ശിച്ചിരുന്നു. രാത്രിയായിരുന്നു കടുംകൈ. സമീപത്തുനിന്നു തിരിച്ചറിയല്‍ രേഖകളും പാസ്‌പോര്‍ട്ടും ഒരു കുറിപ്പും കണ്ടെടുത്തു. ഇതില്‍ നിന്നാണു മരിച്ചത് മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായ കന്യാകുമാരി സ്വദേശി നവീനാണെന്ന് തിരിച്ചറിഞ്ഞത്.

എന്‍ജിനിയറിങ് പഠനം കഴിഞ്ഞു കുറെക്കാലം നവീന്‍ ജോലിക്കു ശ്രമിച്ചിരുന്നു. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ചയും നേര്‍ന്നിരുന്നു. ജോലി ലഭിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് യുവാവിന്റെ കടുംകൈ.നേര്‍ച്ച നിറവേറ്റുന്നുവെന്നാണ്  മാതാപിതാക്കള്‍ക്കെഴുതിയ കുറിപ്പില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com