പീഡനക്കേസിൽ ശിക്ഷിക്കപ്പെടുന്ന തൊഴിലാളികൾക്ക് ബോണസ് ഇല്ല

പാർലമെന്റ് കഴിഞ്ഞവർഷം പാസാക്കിയ വേജസ് കോഡിന്റെ ചട്ടത്തിലാണ് ഇക്കാര്യം ഉൾപ്പെടുത്തുന്നത്
പീഡനക്കേസിൽ ശിക്ഷിക്കപ്പെടുന്ന തൊഴിലാളികൾക്ക് ബോണസ് ഇല്ല

ന്യൂഡൽഹി: ലൈംഗികപീഡനക്കേസുകളിൽ ശിക്ഷിക്കപ്പെടുന്ന തൊഴിലാളികൾക്ക് ഇനി ബോണസ് ലഭിക്കില്ല. നേരത്തെ മറ്റു ചില കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നർക്ക് ബോണസ് നിർദേശിച്ചിരുന്നു. അതിനൊപ്പമാണ് ലൈം​ഗിക പീഡനവും ഉൾപ്പെടുത്തിയത്. സാമ്പത്തികാനുകൂല്യം നിഷേധിക്കപ്പെടുമെന്ന തോന്നലുണ്ടായാൽ തൊഴിലിടങ്ങളിൽ ഇത്തരം കുറ്റങ്ങൾ ഇല്ലാതാവുമെന്നാണ് കണക്കുകൂട്ടൽ. 

പാർലമെന്റ് കഴിഞ്ഞവർഷം പാസാക്കിയ വേജസ് കോഡിന്റെ ചട്ടത്തിലാണ് ഇക്കാര്യം ഉൾപ്പെടുത്തുന്നത്. മോഷണം, ക്രമക്കേട്, അക്രമപ്രവർത്തനങ്ങൾ, അട്ടിമറി തുടങ്ങിയ കുറ്റക‌ൃത്യങ്ങളിൽ ഏർപ്പെടുത്തുന്നവരുടെ ബോണസാണ് നേരത്തെ ഒഴിവാക്കിയത്. വേജസ് കോഡിന്റെ ചട്ടമുണ്ടാക്കൽ അവസാനഘട്ടത്തിലാണ്. ഇക്കഴിഞ്ഞ സമ്മേളനത്തിൽ പാസാക്കിയ മറ്റു മൂന്നു തൊഴിൽപരിഷ്കരണനിയമങ്ങൾക്ക് ചട്ടം തയ്യാറാക്കുന്ന ജോലിയും ആരംഭിച്ചിട്ടുണ്ട്. എല്ലാ തൊഴിൽനിയമങ്ങളും ഒരേസമയം പ്രാബല്യത്തിൽ വരുത്താനാണ് ആലോചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com