യോഗിക്ക് പിന്നാലെ ഖട്ടറും; ലൗ ജിഹാദിന് എതിരെ നിയമ നിര്‍മാണത്തിന് ഒരുങ്ങി ഹരിയാന

യോഗിക്ക് പിന്നാലെ ഖട്ടറും; ലൗ ജിഹാദിന് എതിരെ നിയമ നിര്‍മാണത്തിന് ഒരുങ്ങി ഹരിയാന
യോഗിക്ക് പിന്നാലെ ഖട്ടറും; ലൗ ജിഹാദിന് എതിരെ നിയമ നിര്‍മാണത്തിന് ഒരുങ്ങി ഹരിയാന

ചണ്ഡീ​ഗഢ്: ലൗ ജിഹാദിനെതിരേ നിയമ നിര്‍മാണം നടത്താനൊരുങ്ങി ഹരിയാനയും. ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന് പിന്നാലെയാണ് ഹരിയാനയും നിയമ നിര്‍മാണം സജീവമായി പരിഗണിക്കുന്നത്. നിയമനിര്‍മാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും നിയമനിര്‍മാണം പരിഗണനയിലുണ്ടെന്ന് ആഭ്യന്തര മന്ത്രി അനില്‍ വിജും വ്യക്തമാക്കി. 

നേരത്തെ ലൗ ജിഹാദ് തടയാന്‍ കര്‍ശന നിയമ നിര്‍മാണം നടത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹരിയാനയും ഈ ദിശയില്‍ നീങ്ങുന്നത്.

നിയമ നിര്‍മാണം പരിഗണനയിലുണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ നിരപരാധിയായ ഒരാള്‍പോലും ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തുമെന്നും മനോഹര്‍ലാല്‍ ഖട്ടര്‍ വ്യക്തമാക്കി. ലൗ ജിഹാദിനെതിരെ നിയമ നിര്‍മാണം നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലും ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രണയത്തിന്റെ മറവില്‍ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് വിധേയമാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. വിവാഹത്തിന് വേണ്ടിയുള്ള നിര്‍ബന്ധിത മത പരിവര്‍ത്തനം അംഗീകരിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത് സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. 

കോളജ് വിദ്യാര്‍ഥിയായ നിഖിതയെന്ന പെണ്‍കുട്ടിയെ യുവാവ് വെടിവെച്ച് കൊന്ന സംഭവത്തില്‍, പെണ്‍കുട്ടിയെ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനായി യുവാവ് നിര്‍ബന്ധിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പെണ്‍കുട്ടിയുടെ മരണം ലൗ ജിഹാദ് ആണെന്ന് ഹിന്ദു സംഘടനകളും ആരോപണവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് യുപി, ഹരിയാന മുഖ്യമന്ത്രിമാരുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com