വിജയ് മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കല്‍; ആറ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം; കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോടിക്കണക്കിന് രൂപ വെട്ടിച്ച് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയെ ബ്രിട്ടന്‍ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. കേസിന്റെ തല്‍സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ആറ് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് പരമോന്നത കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. 

മല്യയെ കൈമാറുന്ന കേസില്‍ ബ്രിട്ടനിലെ കോടതിയില്‍ രഹസ്യ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രം ഒരു മാസ് മുന്‍പ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. 

2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്ത്യ ബ്രിട്ടന് നല്‍കിയത്. 2018 ഡിസംബറില്‍  മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് ലണ്ടന്‍ കോടതിയില്‍ സമീപിച്ച മല്യയുടെ ഹര്‍ജി 2020 ഏപ്രിലില്‍ കോടതി തള്ളി. സുപ്രീ കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള  മല്യയുടെ അവധി ആവശ്യവും ഹൈക്കോടതി നിരസിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ തവണ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com