കുഴിച്ചുകുഴിച്ച് ചെന്നപ്പോള്‍ കിട്ടിയത് വന്‍ നിധി; രണ്ട് അപൂര്‍വ്വ രത്‌നങ്ങള്‍, ഒറ്റരാത്രി കൊണ്ട് അവര്‍ സമ്പന്നരായി

മധ്യപ്രദേശില്‍ ഖനിയില്‍ നിന്ന് ഡയമണ്ട് കുഴിച്ചെടുത്ത രണ്ട് തൊഴിലാളികള്‍ സമ്പന്നരായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഖനിയില്‍ നിന്ന് ഡയമണ്ട് കുഴിച്ചെടുത്ത രണ്ട് തൊഴിലാളികള്‍ സമ്പന്നരായി. 7.44, 14.98 കാരറ്റ് ഡയമണ്ടുകളാണ് തൊഴിലാളികള്‍ കുഴിച്ചെടുത്തത്. 

മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് ഡയമണ്ടുകള്‍ കണ്ടെത്തിയത്. ദിലീപ് മിസ്ത്രി ജരുപ്പൂര്‍ ഖനിയില്‍ നിന്നാണ് 7.44 കാരറ്റ് ഡയമണ്ട് കുഴിച്ചെടുത്തത്. കൃഷ്ണ കല്യാണ്‍പൂര്‍ മേഖലയില്‍ നിന്നാണ് ലഖാന്‍ യാദവ് 14.98 കാരറ്റ്  ഡയമണ്ട് കണ്ടെത്തിയത്. 

ഇരു രത്‌നങ്ങളും ഡയമണ്ട് ഹൗസിനെ ഏല്‍പ്പിച്ചു. ഇത് ലേലം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ നിന്നും ലഭിക്കുന്ന ലാഭം തൊഴിലാളികള്‍ക്ക് നല്‍കും. 12.5 ശതമാനം റോയല്‍റ്റി കിഴിച്ചുള്ള തുകയാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക.

ഡയമണ്ടുകളുടെ യഥാര്‍ത്ഥ വില അറിയില്ല. 7.44 കാരറ്റ് ഡയമണ്ടിന് ഏകദേശം 30 ലക്ഷം രൂപ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . രണ്ടാമത്തെ രത്‌നത്തിന് ഇതിന്റെ ഇരട്ടി വില ലഭിക്കും. 

രണ്ടു ഏക്കര്‍ കൃഷിഭൂമിയുള്ള കര്‍ഷകനാണ് ലഖാന്‍ യാദവ്. കുട്ടികളുടെ പഠനത്തിന് തുക ഉപയോഗിക്കുമെന്ന് ലഖാന്‍ യാദവ് പറഞ്ഞു. താന്‍ ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന്് സ്വന്തം ഭൂമിയില്‍ കഴിഞ്ഞ ആറുമാസമായി ഡയമണ്ട് വേര്‍തിരിച്ചെടുക്കാന്‍ ഖനനം നടത്തിവരികയായിരുന്നുവെന്ന് ദിലീപ് മിസ്ത്രി പറഞ്ഞു. പിന്നാക്കാവസ്ഥ നേരിടുന്ന ബുന്ദല്‍ഖണ്ഡ് മേഖല ഡയമണ്ട് ശേഖരണത്തിന് പ്രസിദ്ധമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com