'ആന്റി' എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല; പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച് യുവതി (വീഡിയോ)

വനിതാ പൊലീസ് എത്തിയാണ് മര്‍ദനത്തില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ചത്
'ആന്റി' എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല; പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച് യുവതി (വീഡിയോ)

ലക്‌നൗ: 'ആന്റി' എന്ന് വിളിച്ച പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച് യുവതി. ഉത്തര്‍പ്രദേശ് ഇത്താഹിലെ ബാബുഗെഞ്ച് മാര്‍ക്കറ്റിലാണ്  സംഭവം നടന്നത്.  പെണ്‍കുട്ടി 'ആന്റി' എന്ന് അഭിസംബോധന ചെയ്തതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് കാഴ്ചക്കാര്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. 

യുവതിയെ പിടിച്ചുമാറ്റാന്‍ മാര്‍ക്കറ്റിലെത്തിയ മറ്റ് സ്ത്രീകള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വനിതാ പൊലീസ് എത്തിയാണ് മര്‍ദനത്തില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com