ദീപാവലിക്ക് പടക്കം പൊട്ടിച്ച് ആഘോഷം വേണ്ട, വില്‍പനയും നിരോധിച്ച് ഒഡീഷ 

ദീപാവലിക്ക് പടക്കം പൊട്ടിച്ച് ആഘോഷം വേണ്ട, വില്‍പനയും നിരോധിച്ച് ഒഡീഷ 

കോവിഡ് പശ്ചാത്തലത്തില്‍ വായൂമലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്

ഭുവനേശ്വര്‍:  നവംബര്‍ 10 മുതല്‍ 30 വരെ ഒഡീഷയില്‍ പടക്ക വില്‍പനയ്ക്കും ഉപയോഗത്തിനും നിരോധനം. കോവിഡ് പശ്ചാത്തലത്തില്‍ വായൂമലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈറസ് വ്യാപനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ പൊതുജന താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം. 

പടക്കം പൊട്ടിക്കുമ്പോള്‍ നൈട്രസ് ഓക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് പോലുള്ള ഹാനീകരമായ കെമിക്കലുകള്‍ പുറന്തള്ളപ്പെടും. ഇത് കോവിഡ് രോഗികളുടെയും വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവരുടെയും ആരോഗ്യത്തിന് ദോഷം ചെയ്യും. അതുകൊണ്ടുതന്നെ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനും പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ദീപാവലി മണ്‍വിളക്കുകളും തിരിയും തെളിച്ച് ആഘോഷിക്കണമെന്ന് ഒഡീഷ സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com