ചെന്നൈ: എട്ടുവയസ്സുകാരിക്കെതിരെ പൊലീസ് കോണ്‍സ്റ്റബിളിന്റെ ലൈംഗികാതിക്രം. തമിഴ്നാട്ടിലെ സിലൈമാന്‍ സ്റ്റേഷനിലെ പൊലീസുകാരന് സതീഷ് കുമാറാണ് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
അംഗടിമംഗലം ഗ്രാമത്തില്‍ വെച്ചാണ് സംഭവം നടന്നത്. സ്വകാര്യ ഭാഗ്യങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി പേടിച്ച് നിലവിളിക്കുകകായിയിരുന്നു. ഇത് കേട്ട് ഓടിവന്ന നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. സതീഷ് കുമാര്‍ ഓടിരക്ഷപ്പെട്ടു. പോക്സോ വകുപ്പുകള്‍ ചുമത്തി സതീഷ് കുമാറിന് എതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ