ചലച്ചിത്ര താരങ്ങള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കി; യുവ സീരിയല്‍ താരം അറസ്റ്റില്‍; പിടിയിലായത് 'പ്രമുഖ'നെന്ന്‌ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ

സിനിമാ സീരിയല്‍ രംഗത്തെ താരങ്ങള്‍ക്ക് പ്രധാനമായും ഇയാളാണ് മയക്കുമരുന്ന് എത്തിച്ചുനല്‍കിയതെന്ന് നര്‍കോട്ടിക്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു
ചലച്ചിത്ര താരങ്ങള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കി; യുവ സീരിയല്‍ താരം അറസ്റ്റില്‍; പിടിയിലായത് 'പ്രമുഖ'നെന്ന്‌ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ

മുംബൈ: ബോളിവുഡ്‌ ചലച്ചിത്ര താരങ്ങള്‍ക്കും സീരിയല്‍ താരങ്ങള്‍ക്കും മയക്കമരുന്ന് എത്തിച്ച് നല്‍കുന്ന ടിവി താരം അറസറ്റില്‍. മുപ്പതുകാരനായ അബ്ദുല്‍ വഹീദാണ് പിടിയിലായത്. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധമുള്ളയാളാണ് പിടിയാലായ യുവാവെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പറഞ്ഞു.

അന്ധേരിയിലെ ആസാദ് നഗര്‍ മെട്രോസ്‌റ്റേഷന് സമീപത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് 1.75 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം ചരസും പിടിച്ചെടുത്തു. കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  സിനിമാ സീരിയല്‍ രംഗത്തെ താരങ്ങള്‍ക്ക് പ്രധാനമായും ഇയാളാണ് മയക്കുമരുന്ന് എത്തിച്ചുനല്‍കിയതെന്ന് നര്‍കോട്ടിക്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സുശാന്ത് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിയെയും മറ്റു ചിലരെയും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് റിയ ജയില്‍ മോചിതയായത്. സുശാന്തിനെ ഈ വര്‍ഷം ജൂണില്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com