'ഇതാണ് യഥാര്‍ത്ഥ മാതൃക'; ഗതാഗത കുരുക്കില്‍പ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ടു കിലോമീറ്റര്‍ ഓടി പൊലീസുകാരന്‍, കയ്യടി (വീഡിയോ)

തിങ്കളാഴ്ച വൈകീട്ട് ആറുമണിക്കും ഏഴുമണിക്കും ഇടയില്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ടുകിലോമീറ്റര്‍ ദൂരം ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്
'ഇതാണ് യഥാര്‍ത്ഥ മാതൃക'; ഗതാഗത കുരുക്കില്‍പ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ടു കിലോമീറ്റര്‍ ഓടി പൊലീസുകാരന്‍, കയ്യടി (വീഡിയോ)

ആംബുലന്‍സിന് വേണ്ടി വാഹനങ്ങള്‍ വഴിമാറി കൊടുക്കുന്നത് പതിവാണ്. എന്നാല്‍ ട്രാഫിക് സിനിമയിലെ പോലെ ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ടു കിലോമീറ്റര്‍ ഓടിയ പൊലീസുകാരനാണ് വാര്‍ത്തകളില്‍ നിറയുന്നത്.

ഹൈദരാബാദിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് ആറുമണിക്കും ഏഴുമണിക്കും ഇടയില്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ടുകിലോമീറ്റര്‍ ദൂരം ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

ഗതാഗതകുരുക്കില്‍ അകപ്പെട്ട് മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടുകയാണ് ആംബുലന്‍സ്. ഉടന്‍ തന്നെ കര്‍മനിരതനാകുകയാണ് കോണ്‍സ്റ്റബിള്‍ ജി ബാബ്ജി.ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ടുകിലോമീറ്റര്‍ ദൂരമാണ് ഓടിയത്. 

ഹൈദരാബാദില്‍ ജിപിഒ ജംഗ്ഷനിലാണ് ആംബുലന്‍സ് ഗതാഗത കുരുക്കില്‍ അകപ്പെട്ടത്. തൊട്ടടുത്തുള്ള വാഹനങ്ങളോട് വഴിമാറി കൊടുക്കാന്‍ അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് കോണ്‍സ്റ്റബിള്‍ ഓടിയത്. കോണ്‍സ്റ്റബിളിന്റെ പ്രവൃത്തി കണ്ട് യാത്രക്കാര്‍ കയ്യടിക്കുന്നുണ്ട്.
 

കടപ്പാട്: aamhi bharatiy

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com