'ശൈത്യകാലത്തെ ഇനി ഇന്ത്യന്‍ സൈന്യത്തിന് ഭയമില്ല'; അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക വസ്ത്രം, പുതിയ റൈഫിള്‍, പൂര്‍ണ സജ്ജം

'ശൈത്യകാലത്തെ ഇനി ഇന്ത്യന്‍ സൈന്യത്തിന് ഭയമില്ല'; അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക വസ്ത്രം, പുതിയ റൈഫിള്‍, പൂര്‍ണ സജ്ജം

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, ശൈത്യകാലത്തെ നേരിടാന്‍ സൈന്യത്തെ പൂര്‍ണ സജ്ജമാക്കി അത്യാധുനിക വസ്ത്രങ്ങള്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, ശൈത്യകാലത്തെ നേരിടാന്‍ സൈന്യത്തെ പൂര്‍ണ സജ്ജമാക്കി അത്യാധുനിക വസ്ത്രങ്ങള്‍. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ശൈത്യകാലത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്ന സൈനികന്റെ ചിത്രം എഎന്‍ഐ പുറത്തുവിട്ടു.

വെളുത്ത നിറത്തിലുള്ള വസ്ത്രമാണ് സൈനികന്‍ ധരിച്ചിരിക്കുന്നത്. അടുത്തിടെ വാങ്ങിയ എസ്‌ഐജി സോവര്‍ അത്യാധുനിക റൈഫിള്‍ കൈയിലേന്തിയ സൈനികന്റെ ചിത്രമാണ് പുറത്തുവന്നത്. ചൈനയുമായി സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ എല്ലാവിധ തയ്യാറെടുപ്പുകളോടെയാണ് സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ശൈത്യകാലം പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാനാണ് അത്യാധുനിക വസ്ത്രങ്ങള്‍ അമേരിക്കയില്‍ നിന്ന്് ഇറക്കുമതി ചെയ്തത്. ചൊവ്വാഴ്ചയാണ് തണുപ്പിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വസ്ത്രത്തിന്റെ ആദ്യ ബാച്ച് അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം കൈപ്പറ്റിയത്. 

നിലവില്‍ ഇത്തരത്തിലുള്ള 60000 വസ്ത്രങ്ങളാണ് ഇന്ത്യന്‍ സൈന്യത്തിന്റെ കൈവശമുള്ളത്. ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്ക് മേഖലയിലുടനീളം വിന്യസിച്ചിരിക്കുന്ന സൈനികരെ ഉദ്ദേശിച്ചാണ് ഇത്രയുമധികം വസ്ത്രങ്ങള്‍ സംഭരിച്ചത്. പുതിയ സാഹചര്യത്തില്‍ 30000 സൈനികരെ കൂടി മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.ഇവര്‍ക്കായി കൂടുതല്‍ വസ്ത്രങ്ങള്‍ ആവശ്യമായിരുന്നു. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് കൂടുതല്‍ വസ്ത്രങ്ങള്‍ അമേരിക്കയില്‍ നിന്ന് എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com