ബിഹാറില്‍ നൂറോളം യാത്രക്കാരുമായി പോയ ബോട്ടുമുങ്ങി ;  ഒരു മരണം, നിരവധി പേരെ കാണാതായി

നൂറോളം പേര്‍ സഞ്ചരിച്ച യാത്രാബോട്ടാണ് ഗംഗാനദിയില്‍ മുങ്ങിയത്
ബിഹാറില്‍ നൂറോളം യാത്രക്കാരുമായി പോയ ബോട്ടുമുങ്ങി ;  ഒരു മരണം, നിരവധി പേരെ കാണാതായി

പറ്റ്‌ന : ബിഹാറില്‍ ബോട്ടപകടം. ഭഗല്‍പൂരിലെ നൗഗാച്ചിയയില്‍ ബോട്ടുമുങ്ങി ഒരാള്‍ മരിച്ചു. നിരവധി പേരെ കാണാതായി. 

നൂറോളം പേര്‍ സഞ്ചരിച്ച യാത്രാബോട്ടാണ് ഗംഗാനദിയില്‍ മുങ്ങിയത്. അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന 10 പേര്‍ നീന്തി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 

സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകായാണെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com