ഭാര്യയുടെയും കാമുകന്റെയും നഗ്നവീഡിയോ സോഷ്യല്‍ മീഡിയയില്‍;  50 കാരന്‍ യുവതിയെ കുത്തിക്കൊന്നു; പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2020 03:00 PM  |  

Last Updated: 06th November 2020 06:00 PM  |   A+A-   |  

knife

 


താനെ: കാമുകനൊപ്പമുള്ള യുവതിയുടെ നഗ്നവീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്തി 50കാരന്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പ്രതിയായ റഫീക്ക് മുഹമ്മദ് യൂനസ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: യൂനസും ഭാര്യയും മൂന്ന് മക്കളും ഭീവാണ്ടിയിലെ അനസ് നഗറിലായിരുന്നു താമസിച്ചിരുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് യൂനസിന് ജോലി നഷ്ടമായി. ഇതോടെ 
ഭാര്യയും മക്കളും അവളുടെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. 

അതിനിടെ യൂനസിന്റെ ഭാര്യയും കാമുകനും ഒപ്പമുള്ള നഗ്നവീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഈ വീഡിയോ യൂനസും കാണാന്‍ ഇടയായി. ഇതില്‍ യൂനസ് പ്രകോപിതനായിരുന്നു. തുടര്‍ന്ന് സഹോദരിയുടെ വീട്ടിലെത്തി യൂനസ് ഭാര്യയെ മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് കൊലപ്പെടുത്തകയായിരുന്നു. കൊലയ്ക്ക് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്തു.