ശ്രീഹരിക്കോട്ട: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് - 1നെയും ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തില്‍ എത്തിക്കുന്ന പിഎസ്എല്‍വി-സി49 വിക്ഷേപണം നാളെ വൈകീട്ട് 3.02 ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ഇതിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 1.02 ന് കൗണ്ട്ഡൗണ്‍ തുടങ്ങിയതായി ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു. റിസാറ്റ് -2ബിആര്‍2 എന്നപേരിലും അറിയപ്പെടുന്ന ഈ ഭൗമ നിരീക്ഷണ ഉപഗ്രഹം കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ്. ശ്രീഹരിക്കോട്ടയില്‍നിന്നുള്ള 76-ാമത്തെ വിക്ഷേപണവും പിഎസ്എല്‍വിയുടെ 51-ാം വിക്ഷേപണവുമാണ് ശനിയാഴ്ച നടക്കുന്നത്. ന്യൂ സ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡ്, ബഹിരാകാശ വകുപ്പ് എന്നിവയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് വിദേശ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ