ആത്മഹത്യകള്‍ വര്‍ധിക്കുന്നു, തമിഴ്‌നാട്ടില്‍ പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കും, കുറ്റക്കാര്‍ക്ക് ജയില്‍ശിക്ഷ

തമിഴ്‌നാട്ടില്‍ പണം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ നീക്കം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ പണം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ നീക്കം. നിരോധനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി കെ പളനിസ്വാമി അറിയിച്ചു.

ഓണ്‍ലൈന്‍ റമ്മി കളിക്കുന്നവരുടെ ഇടയില്‍ ആത്മഹത്യകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ശക്തമായ നടപടി സ്വീകരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. പണം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. 

ഇതുമായി ബന്ധപ്പെട്ട് നിയമം നിര്‍മ്മിക്കും. ഓണ്‍ലൈന്‍ ഗെയിമുകള്‍ സംഘടിപ്പിക്കുന്നവരെയും കളിയില്‍ പങ്കെടുക്കുന്നവരെയും കുറ്റവാളികളായി കണ്ടുള്ള നിയമനടപടികളെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കുന്നത് ഉള്‍പ്പെടെ ഓണ്‍ലൈന്‍ ഗെയിമുകളുടെ അതിപ്രസരം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com