കേരളത്തിന് പിന്നാലെ സിബിഐയെ വിലക്കി ഝാര്‍ഖണ്ഡും

സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഝാര്‍ഖണ്ഡിലെ കേസുകള്‍ സിബിഐക്ക് ഇനി അന്വേഷിക്കാന്‍ കഴിയില്ല
കേരളത്തിന് പിന്നാലെ സിബിഐയെ വിലക്കി ഝാര്‍ഖണ്ഡും

റാഞ്ചി: സിബിഐക്കുള്ള പൊതു അന്വേഷണ അനുമതി റദ്ദാക്കി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇതോടെ സിബിഐയെ തടയുന്ന എട്ടാമത്തെ സംസ്ഥാനമായി ഝാര്‍ഖണ്ഡ്. 

സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഝാര്‍ഖണ്ഡിലെ കേസുകള്‍ സിബിഐക്ക് ഇനി അന്വേഷിക്കാന്‍ കഴിയില്ല. കേരളം സിബിഐ അന്വേഷണത്തിന് തടയിട്ടതിന് പിന്നാലെയാണ് ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ഉത്തരവ്. 

കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ ഈ അനുമതി റദ്ദാക്കിയിരുന്നു. ആന്ധ്രാപ്രദേശും സിബിഐ അന്വേഷണത്തിന് തടയിട്ടിരുന്നു എങ്കിലും കഴിഞ്ഞ വര്‍ഷം വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നാലെ സിബിഐക്കുള്ള അന്വേഷണ അനുമതി പുനസ്ഥാപിച്ചു.

ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് സിബിഐക്കുള്ള പൊതു അന്വേഷണ അനുമതി റദ്ദാക്കിയത്. രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍ സിബിഐയെ ഉപയോഗിക്കുന്നു എന്ന് വിമര്‍ശിച്ചാണ് പല സംസ്ഥാനങ്ങളും സിബിഐക്കുള്ള ഈ അനുമതി പിന്‍വലിച്ചത്. തൃപുരയും മിസോറാമും നേരത്തെ സിബിഐക്കുള്ള പൊതു അന്വേഷണ അനുമതി പിന്‍വലിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com