മാസ്‌ക് ധരിക്കാതെ ഡ്രൈവിങ്ങ്, തടയാന്‍ ശ്രമിച്ച കോണ്‍സ്റ്റബിളിനെ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റില്‍ വീണ പൊലീസുകാരനെയും കൊണ്ട് കാര്‍ പാഞ്ഞത് ഒരു കിലോമീറ്റര്‍ - വീഡിയോ

മഹാരാഷ്ട്രയില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വാഹനം തടയാന്‍ ശ്രമിച്ച പൊലീസുകാരനെ ബോണറ്റില്‍ ഒരു കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ച് ഡ്രൈവര്‍
മാസ്‌ക് ധരിക്കാതെ ഡ്രൈവിങ്ങ്, തടയാന്‍ ശ്രമിച്ച കോണ്‍സ്റ്റബിളിനെ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റില്‍ വീണ പൊലീസുകാരനെയും കൊണ്ട് കാര്‍ പാഞ്ഞത് ഒരു കിലോമീറ്റര്‍ - വീഡിയോ

മുംബൈ: മഹാരാഷ്ട്രയില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വാഹനം തടയാന്‍ ശ്രമിച്ച പൊലീസുകാരനെ ബോണറ്റില്‍ ഒരു കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ച് ഡ്രൈവര്‍.കാലിന് പരിക്കേറ്റ കോണ്‍സ്റ്റബിള്‍ അബാസാഹേബ് സാവന്തിനാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

പുനെയിലാണ് സംഭവം. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാതെ രണ്ടുപേര്‍ കാറില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ വാഹനം തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച കോണ്‍സ്റ്റബിളിനെയും വലിച്ചിഴച്ചു കൊണ്ടാണ് കാര്‍ ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചത്. സംഭവത്തില്‍ യുവരാജ് ഹനുവന്തയാണ് അറസ്റ്റിലായത്.വ്യാഴാഴ്ച വൈകീട്ടാണ് അബാസാഹേബ് സാവന്തിന് ദുരനുഭവം ഉണ്ടായത്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടി പരിശോധന നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്. 

മാസ്‌ക് ധരിക്കാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാവന്തും സഹപ്രവര്‍ത്തകനും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നിര്‍ത്തുന്നതിന് പകരം കാറിന്റെ വേഗത കൂട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈസമയത്ത് കാറിന്റെ മുന്നില്‍ വന്ന സാവന്തിനെ വാഹനം ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റില്‍ വീണ സാവന്ത് , വീഴാതിരിക്കാന്‍ അള്ളിപ്പിടിച്ച് കിടന്നു. സാവന്തിനെ വലിച്ചിഴച്ച് ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച കാര്‍ വഴിയാത്രക്കാര്‍ തടഞ്ഞുനിര്‍ത്തി.  കൊലപാതകശ്രമത്തിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്.

കടപ്പാട്:ViralBollywood

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com