നഗ്നഫോട്ടോകള്‍ 120 സ്ത്രീകള്‍ക്ക് അയച്ചുകൊടുത്ത് 54 കാരന്‍; മൊബൈല്‍ ഓഫാക്കി വിലസി; പൊലീസ് 'പൊക്കി'

അജ്ഞാതനമ്പറില്‍ നിന്ന് ഇയാള്‍ ആളുകള്‍ക്ക് ചിത്രങ്ങള്‍ അയക്കുകയായിരുന്നു
നഗ്നഫോട്ടോകള്‍ 120 സ്ത്രീകള്‍ക്ക് അയച്ചുകൊടുത്ത് 54 കാരന്‍; മൊബൈല്‍ ഓഫാക്കി വിലസി; പൊലീസ് 'പൊക്കി'

ബംഗളൂരു: ആറ് മാസത്തിനിടെ തന്റെ നഗ്നചിത്രങ്ങള്‍ 120 പേര്‍ക്ക്  അയച്ച സംഭവവുമായി ബന്ധപ്പെട്ട് 54 കാരന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് ബംഗളൂരു പൊലീസ് പ്രതിയായ രാമകൃഷ്ണനെ അറസ്റ്റ് ചെയ്തത്.

അജ്ഞാതനമ്പറില്‍ നിന്ന് ഇയാള്‍ ആളുകള്‍ക്ക് ചിത്രങ്ങള്‍ അയക്കുകയായിരുന്നു. തുടര്‍ന്ന് ചിത്രങ്ങള്‍ ലഭിച്ചവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്വേഷണത്തിന് പിന്നാലെ പ്രതി മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തിരുന്നു. വെള്ളിയാഴ്ച മൊബൈല്‍ ഫോണ്‍ ഓണാക്കിയതോടെയാണ് ഇയാളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞത്. 

ചോദ്യം ചെയ്യലില്‍ ഇയാള്‍ ആളുകള്‍ക്ക് നഗ്നചിത്രങ്ങള്‍ അയച്ചതായി സമ്മതിച്ചു. തോന്നിയ പോലെ ഒരോ നമ്പര്‍ ഡയല്‍ ചെയ്ത ശേഷം തന്റെ നഗ്നഫോട്ടോ ഇയാള്‍ അയക്കുകയായിരുന്നു. ആദ്യം ചല്ലക്കരയിലെ 50 സ്ത്രീകള്‍ക്കാണ് ഇയാള്‍ ചിത്രങ്ങള്‍ അയച്ചത്. എന്നാല്‍ ഇവരാരും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഇയാള്‍ അറസ്റ്റിലായതിന് പിന്നാലെ നിരവധി പേര്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. ഐടി വകുപ്പിലെ പ്രസക്തമായ വകുപ്പുകള്‍ ഉള്‍പ്പടെ ചേര്‍ത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com