യുപിയിൽ ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊന്നു; മൃതദേഹം കരിമ്പിൻ തോട്ടത്തിൽ

യുപിയിൽ ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊന്നു; മൃതദേഹം കരിമ്പിൻ തോട്ടത്തിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്നൗ: ഉത്തർപ്രദേശിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. യുപിയിലെ പിലിഭിത്തിലാണ് സംഭവം. പിലിഭിത്തിലെ മധോടണ്ട ഗ്രാമത്തിൽ താമസിക്കുന്ന ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മുതൽ കാണാതായ പെൺകുട്ടിയെ ശനിയാഴ്ച രാവിലെ കരിമ്പിൻ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കുട്ടിയുടെ അച്ഛന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിൽ ചില ചടങ്ങുകൾ നടന്നിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീടാണ് മൃത​ദേഹം കരിമ്പിൻ തോട്ടത്തിൽ കണ്ടെത്തിയത്. 

കുട്ടിയുടെ വായിൽ കരിമ്പ് കഷണം കുത്തിക്കയറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. 

പ്രദേശവാസിയായ ആളാണ് സംഭവത്തിന് പിന്നിലെന്നും പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തെ നിയോഗിച്ചതായും എസ്പി ജയ്പ്രകാശ് സിങ് പറഞ്ഞു. സംഭവത്തിൽ കൊലപാതക, ബലാത്സംഗ കുറ്റങ്ങളും പോക്സോ വകുപ്പുകളും ചേർത്ത് പൊലീസ് കേസെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com