'തമിഴ്‌നാട്ടുകാരിക്ക് അമേരിക്ക ഭരിക്കാന്‍ കഴിയും'; കമല ഹാരിസിന് തമിഴില്‍ കത്തയച്ച് എംകെ സ്റ്റാലിന്‍

തമിഴ്ഭാഷയില്‍ കമല ഹാരിസിന് കത്തയച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ 
'തമിഴ്‌നാട്ടുകാരിക്ക് അമേരിക്ക ഭരിക്കാന്‍ കഴിയും'; കമല ഹാരിസിന് തമിഴില്‍ കത്തയച്ച് എംകെ സ്റ്റാലിന്‍


ചെന്നൈ: അമേരിക്കന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനും പ്രസിഡന്റ് ജോ ബൈഡനും അഭിനന്ദനം അറിയിച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍. ഇരുവര്‍ക്കും തമിഴ് ഭാഷയില്‍ സ്വന്തം കൈപ്പടയിലെഴുതിയാണ് സ്റ്റാലിന്‍ കത്തയച്ചത്. കത്ത് സ്റ്റാലിന്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. 

തമിഴ് ഭാഷയില്‍ ഇന്ത്യന്‍ വംശജയായ കമലാഹാരിസിന് കത്തയച്ചത് അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കമലാഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റായത് എല്ലാ തമിഴ്‌നാട്ടുകാര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നുവെന്ന് കത്തില്‍ പറയുന്നു. ഡിഎംകെയുടെ ആശയം ലിംഗസമത്വമാണെന്നും അതുകൊണ്ട് തന്നെ കമലയുടെ വിജയം അത്തരമൊരു പ്രസ്ഥാനത്തിന് വളരെയധികം സന്തോഷം നല്‍കുന്നുവെന്നും സ്റ്റാലിന്‍ പറയുന്നു. 

നിങ്ങളുടെ കാഴ്ചപ്പാടും കഠിനാധ്വാനവും അമേരിക്ക ഭരിക്കാന്‍ ഒരു തമിഴ് സ്ത്രീക്ക് കഴിവുണ്ടെന്ന് തെളിയിച്ചു. സ്റ്റാലിന്‍ കൈപ്പടയിലെഴുതിയ കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com