മൂവായിരം രൂപയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത 5 പെണ്‍മക്കളെ വിറ്റു;  നിരവധി പേര്‍ക്ക് കാഴ്ചവച്ചു; ആറ് പേര്‍ അറസ്റ്റില്‍

9 വയസിനും പതിനാല് വയസിനും ഇടയിലുള്ളവരാണ് പീഡനത്തിന് ഇരയായത്
മൂവായിരം രൂപയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത 5 പെണ്‍മക്കളെ വിറ്റു;  നിരവധി പേര്‍ക്ക് കാഴ്ചവച്ചു; ആറ് പേര്‍ അറസ്റ്റില്‍

പുതുച്ചേരി: പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. 9 വയസിനും പതിനാല് വയസിനും ഇടയിലുള്ളവരാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവരാണ് അറസ്റ്റിലയാത്.

മൂവായിരം രൂപയ്ക്കാണ് അഞ്ച് പെണ്‍കുട്ടികളെ മാതാപിതാക്കള്‍ വിറ്റതെന്ന് പൊലീസ് പറയുന്നു. 52 കാരനായ താറാവ് കച്ചവടക്കാരാനാണ് രക്ഷിതാക്കളില്‍ കുട്ടികളെ വാങ്ങിയത്. താറാവ് വളര്‍ത്തിലാനായാണ് വാങ്ങിയത്.

അഞ്ച്് കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ രക്ഷപ്പെടുത്തിയത്. ആറ് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. മറ്റ് നിരവധി പേര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളെ പൊലീസ് വൈദ്യപരിശോധനയ്ക്ക് അയച്ചു. കുട്ടികളെ ലൈംഗികവൃത്തിക്കായി ഉപയോഗിച്ചതായി 52 കാരന്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com