ഒന്നിനു പുറകേ ഒന്നായി മോഷണക്കേസുകള്‍; ലൈവ് വീഡിയോ പകര്‍ത്തി നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ച്ചാടി, സിഐയും ഹെഡ് കോണ്‍സ്റ്റബിളും അറസ്റ്റില്‍

നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിഐയും ഹെഡ് കോണ്‍സ്റ്റബിളും അറസ്റ്റില്‍
ഒന്നിനു പുറകേ ഒന്നായി മോഷണക്കേസുകള്‍; ലൈവ് വീഡിയോ പകര്‍ത്തി നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ച്ചാടി, സിഐയും ഹെഡ് കോണ്‍സ്റ്റബിളും അറസ്റ്റില്‍

വിജയവാഡ: നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിഐയും ഹെഡ് കോണ്‍സ്റ്റബിളും അറസ്റ്റില്‍. മോഷണക്കേസില്‍ കുടുക്കി പൊലീസ് അപമാനിച്ചുവെന്ന് ആരോപിച്ചാണ് വിജയവാഡയില്‍ നാലംഗ കുടുംബം കഴിഞ്ഞദിവസം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മുന്‍പ് പൊലീസുകാര്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് കുടുംബം റെക്കോര്‍ഡ് ചെയ്ത വീഡിയോ പുറത്തുവന്നിരുന്നു. 

ഓട്ടോഡ്രൈവറായ അബ്ദുള്‍ സലാം (45), ഭാര്യ നൂര്‍ജഹാന്‍ (38),മകള്‍ സല്‍മ (14) മകന്‍ ദാധി ഖലന്തര്‍ (10) എന്നിവരാണ് ആത്മഹത്യ ചെയ്തത്. 
നേരത്തെ, ഒരു ജ്വല്ലറി കടയില്‍ ജോലി ചെയ്തിരുന്ന അബ്ദുള്‍ സലാമിനെ മൂന്ന് കിലോ സ്വര്‍ണം മോഷ്ടിച്ചു എന്ന കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. അഞ്ഞൂറു ഗ്രാം സ്വര്‍ണം ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലയാണ് അറസ്റ്റ് ചെയ്തത്. ജയിലിലായ സലാം, ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം ഓട്ടോ ഓടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്. 

ഒരാഴ്ചയ്ക്ക് മുന്‍പ്, ഓട്ടോയില്‍ യാത്ര ചെയ്ത ഒരാള്‍ 70,000രൂപ കാണാനില്ലെന്ന് പരാതി നല്‍കി. തുടര്‍ന്ന് സലാമിലെ പൊലീസ് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. പൊലീസ് സ്റ്റേഷനില്‍വെച്ച് സലാമിനെയും കുടുംബത്തേയും പൊലീസ് അപമാനിച്ചെന്നാണ് കേസ്. 

അബ്ദുള്‍ സലാമിന്റെ ആത്മഹത്യ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് നന്ദ്യാല്‍ സിഐ സോമശേഖര്‍ റെഡ്ഡിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഇതിന് പിന്നാലെ റെഡ്ഡിയേയും ഹെഡ് കോണ്‍സ്റ്റബിള്‍ ഗംഗാധറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com