'എന്നെ നിശ്ബദയാക്കി, അവഗണിച്ചു'; വിജയശാന്തി വീണ്ടും ബിജെപിയിലേക്ക്

കോണ്‍ഗ്രസ് തന്നെ അവഗണിച്ചതായും നിശബ്ദയാക്കിയതായും വിജയശാന്തി 
'എന്നെ നിശ്ബദയാക്കി, അവഗണിച്ചു'; വിജയശാന്തി വീണ്ടും ബിജെപിയിലേക്ക്

തെലങ്കാന: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകയായ പ്രമുഖ തെലുങ്ക് നടിയും മുന്‍ എംപിയുമായ എം.വിജയശാന്തി കോണ്‍ഗ്രസ് വിടുന്നു. തമിഴ് നടി ഖുശ്ബുവിന് പിന്നാലെയാണ് വിജയശാന്തിയും പാര്‍ട്ടി വിടുന്നത്. ദീപാവലിയ്ക്ക് ശേഷമായിരിക്കും പാര്‍ട്ടി പ്രവേശനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തന്നെ പാര്‍ട്ടിക്കുള്ളില്‍ നിശബ്ദയാക്കിയെന്നും അവഗണിച്ചു എന്നതാണ് വിജയശാന്തിയുടെ ആരോപണം.വിജയശാന്തി ബിജെപിയിലേക്ക് മടങ്ങാനുള്ള പദ്ധതികളിലാണെന്ന് കഴിഞ്ഞ ഒരാഴ്ചയായി പാര്‍ട്ടിക്ക് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തി. ദുബ്ബാക് നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ അവര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരമെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയെന്നും ഇത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമായെന്നും ഞായറാഴ്ച വിജയശാന്തി ട്വീറ്റ് ചെയ്തിരുന്നു.

1998 ല്‍ ബിജെപിയിലൂടെയായിരുന്നു വിജയശാന്തിയുടെ രാഷ്ട്രീയ പ്രവേശനം. ബിജെപി മഹിളാ മോര്‍ച്ചാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ബിജെപി വിട്ടി വിജയശാന്തി സ്വന്തംപാര്‍ട്ടി രൂപികരിച്ചിരുന്നു. പിന്നീട് ടിആര്‍എസ് പാര്‍ട്ടിയില്‍ ലയിക്കുകയായിരുന്നു. 2009ല്‍ ടിആര്‍എസിനെ പ്രതിനിധീകരിച്ച് എംപിയായി. 2014ല്‍ ടിആര്‍എസ് വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com