ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്; എണ്ണാനുള്ളത് 5 ശതമാനം വോട്ടുകള്‍ മാത്രം; 119 സീറ്റുകള്‍ ജയിച്ചതായി ആര്‍ജെഡി;  മുള്‍മുനയില്‍ ബിഹാര്‍

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തിനില്‍ക്കെ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്
ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്; എണ്ണാനുള്ളത് 5 ശതമാനം വോട്ടുകള്‍ മാത്രം; 119 സീറ്റുകള്‍ ജയിച്ചതായി ആര്‍ജെഡി;  മുള്‍മുനയില്‍ ബിഹാര്‍

പറ്റ്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തിനില്‍ക്കെ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്. 5 ശതമാനം വോട്ടുകള്‍ മാത്രം എണ്ണാന്‍ ബാക്കിനില്‍ക്കെ എന്‍ഡിഎ 122 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. മഹാസഖ്യം 114 സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം ഫലം മാറിമറയാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനകം രണ്ട് സ്വതന്ത്രരുടെ പിന്തുണയും ബിജെപി നേടിയിട്ടുണ്ട്. 

എന്നാല്‍119 സീറ്റുകളില്‍ മഹാസഖ്യം വിജയിച്ചതായി ആര്‍ജെഡിയുടെ അവകാശവാദം. കമ്മീഷന്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നും ആര്‍ജെഡി ആരോപിച്ചു. അതേസമയം സീറ്റുകളിലെ പത്തുമണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ വൈകിപ്പിക്കുന്നതായി ആര്‍ജെഡി ആരോപിച്ചിരുന്നു. വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ നീതീഷ് കുമാറും സുശീല്‍ കുമാര്‍ മോദിയും ശ്രമിക്കുകയാണെന്ന് ആര്‍ജെഡി നേതാക്കള്‍ പറഞ്ഞു.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വോട്ടെണ്ണല്‍ ആയതിനാലാണ് ഫലം പൂര്‍ണ്ണമാകാന്‍ വൈകുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ഉച്ചവരെ 20 ശതമാനം വോട്ടുകള്‍ മാത്രമെ എണ്ണിയിരുന്നുള്ളൂ. രാത്രി വൈകിയാകും പൂര്‍ണ്ണ ഫലം ലഭിക്കുക.

എട്ടുമണിക്ക് ആരംഭിച്ച വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മഹാസഖ്യം വലിയ മുന്നേറ്റം സൃഷ്ടിച്ചെങ്കിലും എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി എന്‍ഡിഎ ഒരുപടി മുന്നില്‍ കുതിച്ചു. അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അഞ്ചു സീറ്റുകളിലും ബിഎസ്പി ഒരു സീറ്റിലും മുന്നേറുന്നുണ്ട്. രണ്ട് സ്വതന്ത്രരും ലീഡ് ചെയ്യുന്നു. തൂക്കുസഭ വരികയാണെങ്കില്‍ ഈ കക്ഷികളുടെ നിലപാട് നിര്‍ണായകമാകും. തൂക്കുസഭ മുന്നില്‍ കണ്ട് ഇരു മുന്നണികളും ദേശീയ-സംസ്ഥാന തലങ്ങളില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

മഹാസഖ്യത്തില്‍ ആര്‍ജെഡിക്ക് പുറമെ കോണ്‍ഗ്രസ് 20, സിപിഐ (എം.എല്‍) 12 സിപിഐ 3, സിപിഐം 3 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്. എന്‍ഡിഎ മുന്നണിയില്‍ ബിജെപിക്കും ജെഡിയുവിനും പുറമെ വിഐപി അഞ്ചിടത്തും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യുലര്‍) മൂന്നിടങ്ങളിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com