മഹാസഖ്യത്തിലും രക്ഷയില്ലാതെ കോണ്‍ഗ്രസ്; തേജസ്വിയുടെ വിശ്വാസം കാത്ത് സിപിഐഎംഎല്‍

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ കോണ്‍ഗ്രസ്.
മഹാസഖ്യത്തിലും രക്ഷയില്ലാതെ കോണ്‍ഗ്രസ്; തേജസ്വിയുടെ വിശ്വാസം കാത്ത് സിപിഐഎംഎല്‍


പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ കോണ്‍ഗ്രസ്. മഹാസഖ്യത്തിനൊപ്പം എഴുപത് സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 22 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ 27 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. വിജയ സാധ്യതയുള്ള സീറ്റുകള്‍ ആര്‍ജെഡി നല്‍കിയെങ്കിലും കോണ്‍ഗ്രസിന് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. രാഹുല്‍ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ എത്തിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. 

അതേസമയം, മഹാസഖ്യത്തിനൊപ്പമുള്ള ഇടത് പാര്‍ട്ടികള്‍ വലിയ മുന്നേറ്റമാണ് ഇത്തവണ കാഴ്ചവച്ചിരിക്കുന്നത്. 29 സീറ്റുകളില്‍ മത്സരിച്ച ഇടത് പാര്‍ട്ടികള്‍ 17 ഇടങ്ങളില്‍ മുന്നിലാണ്. 

ഇതില്‍ മികച്ച നേട്ടമുണ്ടാക്കിയിരിക്കുന്നത് സിപിഐഎംഎല്‍ ലിബറേഷനാണ്. 19 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി, 11സീറ്റുകളില്‍ മുന്നിലാണ്. സിപിഐയും സിപിഎമ്മും മൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. സിപിഐഎംഎല്‍ ലിബറേഷന് കഴിഞ്ഞതവണ മൂന്ന് സീറ്റ് ലഭിച്ചിരുന്നു. 

ലോക്‌സഭ തെരഞ്ഞെടുപ്പിലും ആര്‍ജെഡിക്കൊപ്പം സഖ്യമായി മത്സരിച്ച സിപിഐഎംഎല്‍, സീറ്റ് തര്‍ക്കത്തില്‍ മഹാസഖ്യത്തില്‍ നിന്ന് പുറത്തുപോയിരുന്നുവെങ്കിലും പിന്നീട് തേജസ്വിക്കൊപ്പം കൂടുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com