ചികിൽസയിലുള്ളവർ ആറു ശതമാനത്തില്‍ താഴെ, രോഗമുക്തി നിരക്ക് 92 ശതമാനമായി ; 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 38,074 പേര്‍ക്ക്

രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികില്‍സയിലുള്ളവരുടെ എണ്ണം  5,05,265 ആണ്
ചികിൽസയിലുള്ളവർ ആറു ശതമാനത്തില്‍ താഴെ, രോഗമുക്തി നിരക്ക് 92 ശതമാനമായി ; 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 38,074 പേര്‍ക്ക്


ന്യൂഡല്‍ഹി :  രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 38,074 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 42,033 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികില്‍സയിലുള്ളവരുടെ എണ്ണം  5,05,265 ആണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 4,408 പേരുടെ കുറവാണ് പുതുതായി രേഖപ്പെടുത്തിയത്. 

രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 79,59,406 ആയി. അതേസമയം രാജ്യത്ത് കോകെ കോവിഡ് ബാധിതരുടെ എണ്ണം  85,91,731 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 448 പേരാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,27,059 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 11,96,15,857 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 10,43,665 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. 

ഇന്ത്യയില്‍ ആക്ടീവ് കേസുകളുടെ എണ്ണം മൊത്തം രോഗികളുടെ ആറു ശതമാനത്തില്‍ താഴെയായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് ചരിത്ര നേട്ടമാണ്. രോഗമുക്തരായവരുടെ എണ്ണം 92 ശതമാനമായി കുതിച്ചുയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com