എന്‍ഡിഎ മുന്നില്‍; നിതീഷിനെ കടത്തിവെട്ടി ബിജെപി; ബിഹാറില്‍ പോരാട്ടം മുറുകുന്നു

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നില മാറിമറിയുന്നു.  
എന്‍ഡിഎ മുന്നില്‍; നിതീഷിനെ കടത്തിവെട്ടി ബിജെപി; ബിഹാറില്‍ പോരാട്ടം മുറുകുന്നു

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നില മാറിമറിയുന്നു.  നാല് സീറ്റിന്റെ വ്യത്യാസത്തില്‍ എന്‍ഡിഎ മുന്നിലെത്തി. നിലവില്‍ എന്‍ഡിഎയ്ക്ക് 119, മഹാസഖ്യടത്തിന് 115 എന്നിങ്ങനെയാണ് സീറ്റ് നില. 

ആദ്യ കുതിപ്പിന് ശേഷം ആര്‍ജെഡിയുടെ ലീഡ് നില കുറയുകയാണ്. ആദ്യ മണിക്കൂറില്‍ത്തന്നെ കേവലഭൂരിപക്ഷമായ 122ലേക്ക് മഹാസഖ്യം എത്തിയിരുന്നു. എന്നാല്‍ പിന്നീട് മഹാസഖ്യത്തിന്റെ ലീഡ് നിലയില്‍ മാറ്റം സംഭവിക്കുകയായിരുന്നു. 

മഹാസഖ്യത്തില്‍ ആര്‍ജെഡി 79 സീറ്റുകൡ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 23സീറ്റിലും ലീഡ് ചെയ്യുന്നു. എന്‍ഡിഎയില്‍ ബിജെപിയാണ് മുന്നില്‍. 61 ഇടങ്ങളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. ജെഡിയു 49 സീറ്റുകളിലും ലീഡ് ചെയ്യുന്നു. എല്‍ജെപി 6ഇടങ്ങളിലും ലീഡ് ചെയ്യുന്നു.

രാഘോപൂരില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് മുന്നിട്ടു നില്‍ക്കുകയാണ്. ബങ്കിപ്പൂരില്‍ ബോളിവുഡ് നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ ( കോണ്‍ഗ്രസ് ) ലീഡ് ചെയ്യുന്നു.

ഇമാം ഗഞ്ചില്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി ലീഡ് ചെയ്യുകയാണ്. ഹസന്‍പൂരില്‍ തേജസ്വിയുടെ സഹോദരന്‍ തേജ് പ്രതാപ് യാദവ് ( ആര്‍ജെഡി ) മുന്നിട്ടു നില്‍ക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com