ടൈറ്റാനിക് പോസില്‍ നിന്നു; ശക്തമായ ഒഴുക്കില്‍ തോണി മറഞ്ഞു; പ്രീ വെഡ്ഡിങ് ഷൂട്ടിനെത്തിയ പ്രതിശ്രുത വരനും വധുവും മൂങ്ങി മരിച്ചു

 പ്രീ വെഡ്ഡിങ് ഷൂട്ടിനെത്തിയ പ്രതിശ്രുത വരനും വധുവും പുഴയില്‍ മുങ്ങി മരിച്ചു
ടൈറ്റാനിക് പോസില്‍ നിന്നു; ശക്തമായ ഒഴുക്കില്‍ തോണി മറഞ്ഞു; പ്രീ വെഡ്ഡിങ് ഷൂട്ടിനെത്തിയ പ്രതിശ്രുത വരനും വധുവും മൂങ്ങി മരിച്ചു

ബംഗളൂരു:  പ്രീ വെഡ്ഡിങ് ഷൂട്ടിനെത്തിയ പ്രതിശ്രുത വരനും വധുവും പുഴയില്‍ മുങ്ങി മരിച്ചു. കാവേരി നദിയില്‍ ഷൂട്ടിനെത്തിയ 28 കാരനായ ചന്തു, 20 കാരി ശശി കല എന്നിവരാണ് മരിച്ചത്. മൈസൂരുവിന് സമീപത്തുള്ള തിരുമക്കുടലു സ്വദേശികളാണ് മരിച്ചത്.

ഫോട്ടോ ഷൂട്ടിനിടെ തോണി മറഞ്ഞാണ് അപകടം. തിരുമക്കുടലു എന്ന് അറിയപ്പെടുന്ന സ്ഥലം കാവേരി, കബനി,  സപ്തിക നദികളുടെ സംഗമസ്ഥലമാണ്. പുരാണത്തില്‍ ഗുപ്തഗമിനി എന്നും അറിയപ്പെട്ടിരുന്നു. കാവേരിയുടെ ഉത്ഭവസ്ഥാനമായ തലക്ടു എന്ന സ്ഥലത്താണ് ഇവര്‍ ഫോട്ടോ ഷൂട്ടിനെത്തിയത്. ഇത് തിരുമക്കുടലു എന്ന സ്ഥലത്ത് നിന്ന് 16 കിലോ മീറ്റര്‍ അകലെയാണ്.

നവംബര്‍ 22 നാണ് ഇവരുടെ വിവാഹം ഉറപ്പിച്ചിരുന്നത്. ടൈറ്റാനിക് പോസില്‍ ഇരിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സമീപദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. തോണി നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നു. വീട്ടുകാരുടെ മുന്‍പില്‍വച്ചാണ് അപകടം ഉണ്ടായത്.  തോണിക്കാരന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും  നടന്നില്ല. മത്സ്യതൊഴിലാളികളുടെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെയാണ് യുവാക്കളുടെ മൃതദേഹം പുറത്തെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com