അധികാരമുറപ്പിച്ച് ശിവരാജ് സിംഗ് ചൗഹാന്‍ ; മധ്യപ്രദേശില്‍ ബിജെപിക്ക് മുന്നേറ്റം 

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി 19 സീറ്റില്‍ മുന്നിട്ടു നില്‍ക്കുകയാണ്
അധികാരമുറപ്പിച്ച് ശിവരാജ് സിംഗ് ചൗഹാന്‍ ; മധ്യപ്രദേശില്‍ ബിജെപിക്ക് മുന്നേറ്റം 

ഭോപ്പാല്‍ : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ബിജെപിക്ക് മുന്നേറ്റം. 28 സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി 19 സീറ്റില്‍ മുന്നിട്ടു നില്‍ക്കുകയാണ്. എതിരാളികളായ കോണ്‍ഗ്രസ് എട്ടിടത്തും ലീഡ് ചെയ്യുന്നു. 

ഒരു സീറ്റില്‍ സ്വതന്ത്രനും ലീഡ് ചെയ്യുന്നു. ബിജെപി നേതാവും മന്ത്രിയുമായ തുള്‍സി സാലാവത് മുന്നിട്ടു നില്‍ക്കുകയാണ്. നിലവിൽ 109 സീറ്റുള്ള ബിജെപിക്ക് ഭരണം നിലനിറുത്താൻ ഒൻപത് സീറ്റുകൂടിയാണ് വേണ്ടത്.

എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് മധ്യപ്രദേ‌ശിൽ എൻഡിഎ 16 മുതൽ 18 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് പത്ത് മുതൽ 12 സീറ്റുകൾ വരെ സ്വന്തമാക്കും. മറ്റുള്ളവർക്ക് ഒരു സീറ്റും പ്രവചിക്കുന്നു. 

ഈ വർഷം മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം 22 ഓളം കോൺഗ്രസ് എംഎൽഎമാർ രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇതോടെയാണ് കമൽനാഥ് സർക്കാരിനെ അട്ടിമറിച്ചുകൊണ്ട് ബിജെപി അധികാരത്തിലേറിയത്. കഴിഞ്ഞ മാസം മറ്റൊരു കോൺ​ഗ്രസ് എംഎൽഎ കൂടി രാജിവച്ച് ബിജെപിയിൽ ചേർന്നതോടെ 230 അംഗ നിയമസഭയിൽ കോൺഗ്രസിന് 83 എംഎൽഎമാരായി ചുരുങ്ങി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com