ഒരു കാല്‍ മാത്രമുള്ള ആ നാലാം ക്ലാസുകാരന്‍ ഫുട്‌ബോള്‍ തട്ടി പറഞ്ഞു, 'ഉടന്‍ തന്നെ ഞാന്‍ ഗോള്‍ നേടും'- കുഞ്ഞു കുനാല്‍ നല്‍കുന്ന വലിയ പാഠം (വീഡിയോ)

ഒരു കാല്‍ മാത്രമുള്ള ആ നാലാം ക്ലാസുകാരന്‍ ഫുട്‌ബോള്‍ തട്ടി പറഞ്ഞു, 'ഉടന്‍ തന്നെ ഞാന്‍ ഗോള്‍ നേടും'- കുഞ്ഞു കുനാല്‍ നല്‍കുന്ന വലിയ പാഠം
ഒരു കാല്‍ മാത്രമുള്ള ആ നാലാം ക്ലാസുകാരന്‍ ഫുട്‌ബോള്‍ തട്ടി പറഞ്ഞു, 'ഉടന്‍ തന്നെ ഞാന്‍ ഗോള്‍ നേടും'- കുഞ്ഞു കുനാല്‍ നല്‍കുന്ന വലിയ പാഠം (വീഡിയോ)

ഇംഫാല്‍: ശാരീരികമായ വെല്ലുവിളികളൊന്നും നേരിടാതെ എല്ലാ സൗകര്യങ്ങളും അനുഭവിച്ച് വളര്‍ന്നിട്ടും ജീവിതത്തിലെ നിസാരമായ തിരിച്ചടികളില്‍ തളര്‍ന്നിരിക്കുന്നവര്‍ക്ക് ഈ നാലാം ക്ലാസുകാരന്‍ ഒരു വലിയ പാഠപുസ്തകമാണ്. മണിപ്പുരിലുള്ള കുനാല്‍ ശ്രേഷ്ഠ എന്ന ഈ കുട്ടിക്ക് ഒരു കാലെ ഉള്ളു. പക്ഷേ അവന്റെ ആഗ്രഹം ഫുട്‌ബോള്‍ താരം ആകണമെന്നാണ്. ഒരു കാല്‍ മാത്രം വച്ച് എങ്ങനെ ഫുട്‌ബോള്‍ കളിക്കുമെന്ന ചോദ്യമാണ് മനസിലെങ്കില്‍ അവന്‍ പറയുന്നത് കേള്‍ക്കു. 

'എനിക്ക് ഫുട്‌ബോള്‍ കളിക്കാന്‍ വളരെയധികം ഇഷ്ടമാണ്. പക്ഷേ തുടക്കത്തില്‍ ബാലന്‍സ് ചെയ്യുന്നതിന് വലിയ പ്രശ്‌നങ്ങള്‍ നേരിട്ടു. വല്ലാത്ത നിരാശ തോന്നി. പക്ഷേ ഇപ്പോള്‍ എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. എന്റെ കൂട്ടുകാര്‍ എന്നെ നല്ലത് പോലെ പിന്തുണയ്ക്കുന്നു. ഞാന്‍ ഉടന്‍ ഒരു ഗോള്‍ നേടും'- കുനാല്‍ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളില്‍ ഉറപ്പിച്ച് പറയുന്നു. 

പാനി പൂരി ഉണ്ടാക്കി വില്‍പ്പന നടത്തിയാണ് അമ്മ അവനെ വളര്‍ത്തുന്നത്. കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അവനും അമ്മയെ സഹായിക്കാന്‍ ഒപ്പം കൂടി. 

മകന്‍ ജനിച്ചപ്പോള്‍ തന്നെ ഒരു കാല്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അവനെ മറ്റ് കുട്ടികളില്‍ നിന്ന് വ്യത്യസ്തനല്ല എന്ന തോന്നല്‍ നിരന്തരം നല്‍കിയാണ് വളര്‍ത്തിയത്. ഒരു കാല്‍ എന്നത് ഒരു കുറവായി അവന് തോന്നരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അവന്റെ അമ്മ വ്യക്തമാക്കി. 

'അവന്‍ ജനിച്ചപ്പോള്‍ ഞാന്‍ ഒരു അമ്മയായിത്തീര്‍ന്നതിന്റെ ആവേശത്തിലായിരുന്നു. മാത്രമല്ല എന്റെ കുട്ടി കാലില്ലാതെയാണ് ജനിച്ചതെന്നറിഞ്ഞപ്പോള്‍ ദുഃഖിച്ചിരിക്കാന്‍ ഞാന്‍ തയ്യാറായില്ല. കാരണം  പ്രത്യേക കുട്ടികളാണ് അവര്‍. അവര്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. സമപ്രായക്കാരില്‍ നിന്ന് വ്യത്യസ്താനാണെന്ന തോന്നല്‍ അവന് വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വയ്ക്കുമെന്നും ഞാന്‍ ഉറപ്പിച്ചിരുന്നു- കുനാലിന്റെ അമ്മ പറയുന്നു. 

കുനാല്‍ വയലില്‍ ചെന്ന് ഫുട്‌ബോള്‍ കളിക്കാറുണ്ട്. മാത്രമല്ല അവന്റെ സമപ്രായക്കാര്‍ കാര്‍ട്ടൂണുകള്‍ കാണാന്‍ ഇരിക്കുമ്പോള്‍ അവന്‍ സ്‌പോര്‍ട്‌സ് ചാനലുകള്‍ വച്ച് എല്ലായ്‌പ്പോഴും ഫുട്‌ബോളാണ് കാണാറുള്ളതെന്നും അവന്റെ അമ്മ സാക്ഷ്യപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com