നാല്‍പതു കഴിഞ്ഞ തൊഴിലാളികള്‍ക്ക് സൗജന്യ വൈദ്യപരിശോധന, ചട്ടം ഒരുങ്ങുന്നു 

തൊഴിലാളികള്‍ക്ക് എല്ലാവര്‍ഷവും ആദ്യത്തെ മൂന്നുമാസത്തിനുള്ളില്‍ സൗജന്യ വൈദ്യ പരിശോധന നടത്തണമെന്ന് കരടുചട്ടത്തില്‍ പറയുന്നു
നാല്‍പതു കഴിഞ്ഞ തൊഴിലാളികള്‍ക്ക് സൗജന്യ വൈദ്യപരിശോധന, ചട്ടം ഒരുങ്ങുന്നു 

ന്യൂഡല്‍ഹി: നാല്‍പതു വയസ്സ് പ്രായം പിന്നിട്ട എല്ലാ ജീവനക്കാര്‍ക്കും സൗജന്യ വൈദ്യപരിശോധന ഉറപ്പാക്കാന്‍ ചട്ടം. തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് കഴിഞ്ഞ സമ്മേളനത്തില്‍ പാസാക്കിയ നിയമത്തിന്റെ കരടുചട്ടത്തിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശമുള്ളത്. തൊഴിലാളികള്‍ക്ക് എല്ലാവര്‍ഷവും ആദ്യത്തെ മൂന്നുമാസത്തിനുള്ളില്‍ സൗജന്യ വൈദ്യ പരിശോധന നടത്തണമെന്ന് കരടുചട്ടത്തില്‍ പറയുന്നു. തൊഴിലുടമ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. 

ഇപ്പോള്‍ പല സ്വകാര്യ സ്ഥാപനങ്ങളും ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. എന്നാല്‍ പല സ്ഥാപനങ്ങളിലും വൈദ്യപരിശോധന സൗജന്യമായി നടത്തുന്നില്ല. എല്ലാ മേഖലയിലേയും തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് നിയമം ബാധകമായിരിക്കും. നിയമത്തിന്റെ കരട്ചട്ടം ഉടനെ വിജ്ഞാപനം ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com