കൂടുതല്‍ തൊഴിലവസരങ്ങള്‍; ദീപാവലിക്ക് മുന്‍പ് വീണ്ടും ഉത്തേജക പാക്കേജുമായി കേന്ദ്രം, റിപ്പോര്‍ട്ട് 

കോവിഡ് സമ്പദ്വ്യവസ്ഥയില്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ദീപാവലിക്ക് മുന്‍പ് വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് സമ്പദ്വ്യവസ്ഥയില്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ദീപാവലിക്ക് മുന്‍പ് വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഉല്‍പ്പാദന മേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനുമായിരിക്കും കൂടുതല്‍ പരിഗണന നല്‍കുക എന്നാണ് വിവരം. രാജ്യത്തെ ജിഡിപി വളര്‍ച്ച നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം  ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സമയക്രമം വ്യക്തമാക്കിയിരുന്നില്ല. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ആദ്യനാളുകളില്‍, സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് പ്രഖ്യാപിച്ചതാണ് ഉത്തേജക പാക്കേജ് ഇനത്തില്‍ ആദ്യത്തേത്. 21 ലക്ഷം കോടി രൂപയുടെ പാക്കേജാണ് അന്ന് പ്രഖ്യാപിച്ചത്. ജിഡിപിയുടെ 10 ശതമാനം വരുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. 

പുതിയ പാക്കേജില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കുക എന്നാണ് അറിയുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സബ്‌സിഡി നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പിഎഫ് വിഹിതത്തില്‍ സബ്‌സിഡി അനുവദിച്ചും മറ്റും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും പിഎഫ് വിഹിതത്തിന്റെ നിശ്ചിത ശതമാനം സര്‍ക്കാര്‍ നല്‍കുന്ന വിധമുള്ള പദ്ധതിക്ക് രൂപം നല്‍കാനാണ് ആലോചിക്കുന്നത്. രണ്ടു വര്‍ഷം വരെ ആനുകൂല്യം തുടരാനും സര്‍ക്കാര്‍ ആലോചിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com