ബാങ്ക് ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം; കരാര്‍ ഒപ്പിട്ടു, അഞ്ചുലക്ഷം ജീവനക്കാര്‍ക്ക് ആനുകൂല്യം

ശമ്പള പരിഷ്‌കരണം അടക്കം ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന കരാറില്‍ വിവിധ ബാങ്ക് യൂണിയനുകളും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ഒപ്പുവെച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ശമ്പള പരിഷ്‌കരണം അടക്കം ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന കരാറില്‍ വിവിധ ബാങ്ക് യൂണിയനുകളും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ഒപ്പുവെച്ചു. മൂന്ന് വര്‍ഷമായി ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതിന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി വിവിധ ബാങ്ക് യൂണിയനുകള്‍ തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഇരുപക്ഷവും തമ്മില്‍ ധാരണയായത്.

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് മൂന്ന് വര്‍ഷമായി നടക്കുന്ന ചര്‍ച്ചകളില്‍ തീരുമാനമായതായി നാല് പ്രമുഖ ബാങ്ക് യൂണിയനുകള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, അടക്കമുള്ള നാല് യൂണിയനുകളാണ് ബാങ്കുകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി തുടര്‍ച്ചയായി ചര്‍ച്ച നടത്തിയത്. 

29 ബാങ്കുകളിലെ ജീവനക്കാര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക. ഇതില്‍ 12 പൊതുമേഖല ബാങ്കുകള്‍ ഉള്‍പ്പെടും. അഞ്ചുലക്ഷം ബാങ്ക് ജീവനക്കാര്‍ക്കാണ് കരാര്‍ അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കുക.  നവംബര്‍ 2017 മുതല്‍ ഒക്ടോബര്‍ 2022 വരെയാണ് കരാറിന് പ്രാബല്യം ഉണ്ടാവുക. 3385 കോടി രൂപയുടെ അധിക ബാധ്യതയാണ് ബാങ്കുകള്‍ക്ക് ഉണ്ടാവുക. ഏകീകൃത അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, ഹൗസ് റെന്റ് അലവന്‍സ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കാണ് ബാങ്കുകളുടെ സംഘടന അനുകൂലമായ നിലപാട് സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com