ബിജെപി ഇത്തിള്‍ക്കണ്ണിയെ പോലെ; നിതീഷ് മഹാസഖ്യത്തിലേക്ക് വരണം; ക്ഷണിച്ച് ദിഗ്‌വിജയ് സിങ്

ബിഹാറില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ ജെഡിയു നേതാവ് നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്.
ബിജെപി ഇത്തിള്‍ക്കണ്ണിയെ പോലെ; നിതീഷ് മഹാസഖ്യത്തിലേക്ക് വരണം; ക്ഷണിച്ച് ദിഗ്‌വിജയ് സിങ്


ന്യൂഡല്‍ഹി: ബിഹാറില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ ജെഡിയു നേതാവ് നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. നിതീഷ് കുമാറും ലാലുപ്രസാദ് യാദവും ഒരുമിച്ച് സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുള്ളവരാണെന്നും സംഘ്പരിവാര്‍ ആശയങ്ങളെ ഉപേക്ഷിച്ച് മഹാസഖ്യത്തിനൊപ്പം ചേര്‍ന്ന് തേജസ്വി യാദവിനെ അനുഗ്രഹിക്കണമെന്നും ദിഗ്‌വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചു.

ബിജെപിയും സംഘപരിവാറും ഇത്തിള്‍ക്കണ്ണിയെ പോലെയാണെന്നും അഭയം നല്‍കുന്ന മരത്തെ നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാറില്‍ നിന്നും നിതീഷ് കുമാര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഭിന്നിച്ച് ഭരിക്കുക എന്ന പോളിസിക്ക് എതിരായി പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചിന്തിക്കണമെന്നും ദിഗ്‌വിജയ് പറയുന്നു. ഇത് മഹാതമാ ഗാന്ധിയോടും ജയപ്രകാശ് നാരയണനോടുമുള്ള ഏറ്റവും വലിയ ആദരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബിഹാറില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ ജെഡിയു കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്. 43 സീറ്റുകളില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടി ഒതുങ്ങി. 74 സീറ്റുകളാണ് ബിജെപി നേടിയത്. 125 സീറ്റുകള്‍ നേടിയ എന്‍ഡിഎ സഖ്യത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. 

മഹാസഖ്യം 110 സീറ്റുകളാണ് മഹാസഖ്യത്തിന് ലഭിച്ചത്. 75 സീറ്റുകള്‍ ആര്‍ജെഡി നേടി. 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 സീറ്റുകളിലൊതുങ്ങി. ഇടത് പാര്‍ട്ടികള്‍ 16 സീറ്റുകള്‍ നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com