മഹാരാഷ്ട്രയില്‍ ഇന്ന് 4,907 പേര്‍ക്ക് കോവിഡ്; ബംഗാളില്‍ 3,872 രോഗികള്‍

9,164  പേര്‍ ഇന്ന് രോഗമുക്തി നേടി.
മഹാരാഷ്ട്രയില്‍ ഇന്ന് 4,907 പേര്‍ക്ക് കോവിഡ്; ബംഗാളില്‍ 3,872 രോഗികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 4,907 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 9,164  പേര്‍ ഇന്ന് രോഗമുക്തി നേടി. 125 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ഇതോടെ മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17,31,833 ആയി. ഇതില്‍ 15,97,255  പേര്‍ ഇതുവരെ രോഗമുക്തി നേടിക്കഴിഞ്ഞു. 88,070  സജീവ കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഇതുവരെ മരിച്ചവരുടെ എണ്ണം 45,240 ആയി. 91.64 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ബംഗാൡ ഇന്ന് 3,872 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  4,431 പേര്‍ ഇന്ന് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 49 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 4,16,984, പേര്‍ക്കാണ് ബംഗാളില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 3,76,696  പേര്‍ ഇതുവരെ രോഗമുക്തി നേടി. 7,452 പേരാണ് ഇതുവരെ മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com