ചർച്ചകൾക്കായി ആർജെഡി നേതാക്കൾ ലാലുവിന്റെ വസതിയിലേക്ക് വരുന്നു
ചർച്ചകൾക്കായി ആർജെഡി നേതാക്കൾ ലാലുവിന്റെ വസതിയിലേക്ക് വരുന്നു

'വിഐപി'ക്ക് ഉപമുഖ്യമന്ത്രി പദം, മാഞ്ചിയുടെ പാർട്ടിക്ക് മന്ത്രിപദവി ; എന്‍ഡിഎ കക്ഷികളെ റാഞ്ചാൻ ആര്‍ജെഡി

വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി ( വിഐപി), ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച എന്നീ പാര്‍ട്ടികളുമായി ആര്‍ജെഡി നേതാക്കൾ ചര്‍ച്ച നടത്തി

പറ്റ്‌ന : ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ സജീവമാക്കി മഹാസഖ്യം. എന്‍ഡിഎയിലെ ചെറുപാര്‍ട്ടികളെ വലയിലാക്കാന്‍ ആര്‍ജെഡി ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി എന്‍ഡിഎ സഖ്യകക്ഷിയായ വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി ( വിഐപി), ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച എന്നീ പാര്‍ട്ടികളുമായി ആര്‍ജെഡി നേതാക്കൾ ചര്‍ച്ച നടത്തി. 

വിഐപി പാര്‍ട്ടിക്ക് ഉപമുഖ്യമന്ത്രി പദവും വാഗ്ദാനം ചെയ്തു. എച്ച് എഎം ന് രണ്ട് മന്ത്രി പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി കോര്‍പ്പറേഷന്‍ അടക്കമുള്ള പദവികളും വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. 

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ആര്‍ജെഡി. 75 സീറ്റുകളാണ് ആര്‍ജെഡിക്കുള്ളത്. അതേസമയം മഹാസഖ്യത്തിന് 110 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. വിഐപി, എച്ച്എഎം പാര്‍ട്ടികള്‍ നാലു സീറ്റ് വീതമാണ് നേടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com