യുവതി വീഡിയോ കോളിനിടെ തൂങ്ങിമരിച്ചു; വീട്ടുകാരെ അറിയിക്കാതെ കണ്ടിരുന്ന് പ്രതിശ്രുത വരന്‍

പ്രതിശ്രുത വരനോടൊപ്പമുള്ള വീഡിയോ കോളിനിടെ 22കാരി ആത്മഹത്യ ചെയ്തു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊല്‍ക്കത്ത: പ്രതിശ്രുത വരനോടൊപ്പമുള്ള വീഡിയോ കോളിനിടെ 22കാരി ആത്മഹത്യ ചെയ്തു. പശ്ചിമബംഗാളിലെ സൗത്ത് ദിനാജ്പൂര്‍ സ്വദേശിനി നന്ദിത റോയിയാണ് തൂങ്ങിമരിച്ചത്. 

വീഡിയോ കോളിനിടെ പ്രതിശ്രുത വരന്‍ ബാബുദാസുമായി നന്ദിത വഴക്കുണ്ടാക്കി. വാക്കുതര്‍ക്കം രൂക്ഷമായതിന് പിന്നാലെ യുവതി സീലിങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ നന്ദിതയുടെ ആത്മഹത്യ ശ്രമം ബാബുദാസ് വീട്ടുകാരെ അറിയിച്ചില്ല എന്നത് ഞെട്ടലുളവാക്കുന്നു. എത്രവിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്തപ്പോഴാണ് നന്ദിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 

മകള്‍ തൂങ്ങിമരിക്കുന്നത് കണ്ടിട്ടും ബാബുദാസ് പൊലീസിനേയോ തങ്ങളെയോ വിവരമറിയിച്ചില്ലെന്ന് നന്ദിതയുടെ മാതാപിതാക്കള്‍ പറഞ്ഞു. സമയത്ത് അറിയിച്ചിരുന്നെങ്കില്‍ മകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com