തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന; പ്രഖ്യാപനവുമായി കേന്ദ്രം

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വീണ്ടും ഉത്തേജക പാക്കേജ്
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന; പ്രഖ്യാപനവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. ദീപാവലി സമ്മാനമായാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം.

ഇപിഎഫ്ഒയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളില്‍ പ്രതിമാസം 15000 രൂപയില്‍ താഴെ വേതനത്തിന് ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇവരുടെ പിഎഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ജോലിയില്‍ പ്രവേശിക്കുന്നവരാണ് ഇതിന്റെ പരിധിയില്‍ വരിക. ഇത്തരത്തില്‍ ജോലിയില്‍ പ്രവേശിച്ചവരുടെ  സ്ഥാപനങ്ങള്‍ക്ക് രണ്ടുവര്‍ഷം വരെ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാര്‍ച്ച് ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ ജോലി നഷ്ടപ്പെട്ട ശേഷം ഒക്ടോബര്‍ ഒന്നുമുതല്‍ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിച്ചവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് പറഞ്ഞ ധനമന്ത്രി ഭവനനിര്‍മ്മാണ മേഖലയിലും കൂടുതല്‍ തുക അനുവദിച്ചു. ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ കൂടുതല്‍ തുകയാണ് പ്രഖ്യാപിച്ചത്. നഗരമേഖലയിലെ ഭവനനിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനയില്‍ 18000 കോടി രൂപയാണ് അധികം അനുവദിച്ചത്. ഇത് ഏകദേശം 30 ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.കാര്‍ഷിക മേഖലയ്ക്കും പണം വകയിരുത്തിയിട്ടുണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ വളത്തിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ 65000 കോടി രൂപ കൂടി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com