22കാരനായ മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍; വനിതാ എസ്‌ഐക്കെതിരെ കേസ്

22കാരനായ മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍; വനിതാ എസ്‌ഐക്കെതിരെ കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ യുവ പത്രപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. യുപിയിലെ ഉന്നാവില്‍ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാദേശിക ഹിന്ദി ചാനലില്‍ ജോലി ചെയ്യുന്ന സൂരജ് പാണ്ഡെയാണ് മരിച്ചത്. 

സൂരജിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. വനിതാ സബ് ഇന്‍സ്‌പെക്ടറായ സുനിത ചൗരസ്യ, കോണ്‍സ്റ്റബില്‍ അമര്‍ സിങ് എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍. 

തങ്ങളുടെ മകനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയതാണെന്ന് സൂരജിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ പൊലീസില്‍ പരാതി നല്‍കിയത്.

എസ്‌ഐ സുനിതയും മരിച്ച സൂരജും സുഹൃത്തുക്കളായിരുന്നുവെന്ന് സൂരജിന്റെ അമ്മ ലക്ഷ്മി പാണ്ഡെ വ്യക്തമാക്കി. നവംബര്‍ 11ന് രാവിലെ സൂരജിനെ സുനിത ഫോണ്‍ ചെയ്തിരുന്നു. ഫോണിലൂടെ സുനിത ഭീഷണി മുഴക്കിയതായും അമ്മ ആരോപിച്ചു. 

ഫോണ്‍ വിളി അവസാനിച്ചതിന് പിന്നാലെ സൂരജ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് മകനെ കുറിച്ച് ഒരു വിവരവും ഉണ്ടായില്ല. പിന്നീട് അവന്‍ മരിച്ചതായും മൃതദേഹം റെയില്‍വേ ട്രാക്കില്‍ കിടക്കുകയാണെന്നുമുള്ള വിവരമാണ് തങ്ങള്‍ക്ക് കിട്ടിയതെന്നും സൂരജിന്റെ അമ്മ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com