നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം, വെടിവെയ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് വീരമൃത്യു, തിരിച്ചടിച്ച് സൈന്യം

ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ വീരമൃത്യു വരിച്ചു. മറ്റൊരു ജവാന് പരിക്കേറ്റിട്ടുണ്ട്.

ബാരാമുള്ളയിലെ നിയന്ത്രണരേഖയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ബിഎസ്എഫ് പീരങ്കി താവളത്തില്‍ സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ചിരുന്ന രാകേഷ് ഡോവലാണ് മരിച്ചത്. പാക് പ്രകോപനത്തില്‍ തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. കോണ്‍സ്റ്റബിള്‍ വാസു രാജയാണ് കൈകള്‍ക്കും മുഖത്തുമേറ്റ പരിക്കിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ രാകേഷ് ഡോവല്‍ ജീവത്യാഗം ചെയ്യുകയായിരുന്നുവെന്ന് ബിഎസ്എഫ് വ്യക്തമാക്കി.

ഉത്തരാഖണ്ഡ് സ്വദേശിയാണ് രാകേഷ് ഡോവല്‍. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ടുള്ള പാക് പ്രകോപനം തുടരുകയാണ്. ബിഎസ്എഫ് ശക്തമായി തിരിച്ചടിക്കുന്നതായും ബിഎസ്എഫ് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com