പശുവിന് തീറ്റയായി പടക്കം; പൊട്ടിത്തെറി, പരിക്ക്; രാജസ്ഥാനില്‍ പ്രതിഷേധം

പശുവിന് തീറ്റയായി പടക്കം; പൊട്ടിത്തെറി, പരിക്ക്; രാജസ്ഥാനില്‍ പ്രതിഷേധം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പുര്‍: രാജസ്ഥാനില്‍ പടക്കം കടിച്ചു  പശുവിന്  പരിക്ക്. പടക്കം ബോധപൂര്‍വം പശുവിനെക്കൊണ്ടു തീറ്റിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

പാലി ജില്ലയിലെ സിരിയാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പടക്കം കടിച്ചു പരിക്കേറ്റ നിലയില്‍ പശുവിനെ കണ്ടെത്തുകയായിരുന്നു. പശുവിനെ ജാദാന്‍ വെറ്ററിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവത്തെ തുടര്‍ന്നു ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധവുമായി ഗോപുത്ര സേന, വിശ്വ ഹിന്ദു പരിഷത്ത്, ബജ്രംഗ് ദള്‍ എന്നിവര്‍ രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമന്ന് അവര്‍ ആവശ്യപ്പെട്ടു.

ഗോപുത്ര സേന നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി സിരിയാരി പൊലീസ് അറിയിച്ചു.

നേരത്തെ പാലക്കാട് ആന പന്നിക്കടക്കം കടിച്ചു പരിക്കേറ്റത് വലിയ വാര്‍ത്തയായിരുന്നു. മധ്യപ്രദേശില്‍നിന്നും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com