അടുത്തമാസത്തോടെ കോവിഡ് വാക്‌സിന്‍ വരുന്നു;  10 കോടി ഡോസ് ലഭ്യമാക്കുമെന്ന് സിറം

അടുത്തമാസത്തോടെ രാജ്യത്ത് 10 കോടി ഡോസ് ഓക്‌സ്ഫഡ് സ്ട്രസെനക കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനാകുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ
അടുത്തമാസത്തോടെ കോവിഡ് വാക്‌സിന്‍ വരുന്നു;  10 കോടി ഡോസ് ലഭ്യമാക്കുമെന്ന് സിറം


പൂനെ: അടുത്തമാസത്തോടെ രാജ്യത്ത് 10 കോടി ഡോസ് ഓക്‌സ്ഫഡ് സ്ട്രസെനക കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനാകുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദര്‍ പൂനവാല. കോവിഡില്‍ നിന്ന് കൃത്യമായ സംരക്ഷണം നല്‍കുന്നതാണ് അസ്ട്രസെനക കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണ ഫലമെന്ന് സിറം ഇന്ത്യ അറിയിച്ചു.

ഡിസംബറോടെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അടിയന്തര അംഗീകാരം ലഭിച്ചേക്കും. ഏറ്റവും ചുരുങ്ങിയത് 10 കോടി ഡോസുകള്‍ ഉത്പാദിപ്പിക്കുന്നതിന് തങ്ങള്‍ പങ്കാളികളാണ്.ആദ്യം ഉത്പാദിക്കുന്നതില്‍ നിന്ന് തന്നെ ഇന്ത്യക്ക് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ഉത്പാദകരുമായി സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യക്ക് കരാറുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 40 ദശലക്ഷം അസ്ട്രസെനക കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിച്ചതായി സിറം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നോവവാക്‌സിന്റെ കോവിഡ് വാക്‌സിന്‍ ഉത്പാദനം ഉടന്‍ തുടങ്ങുമെന്നും ലോകത്തിലെ മുന്‍നിര വാക്‌സിന്‍ നിര്‍മാതാക്കളായ സിറം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com