ജയിലില്‍ സഹോദരന് കഞ്ചാവ് എത്തിക്കണം; കവാടത്തിന് മുന്നില്‍ ടെന്നീസ് കളി; യുവാക്കള്‍ തെരഞ്ഞെടുത്ത വഴി അവിശ്വനീയമെന്ന് പൊലീസ്

ജയിലിലെ കൊലക്കേസ് പ്രതിക്ക് കഞ്ചാവ് എത്തിക്കുന്നതിനായി ടെന്നീസ് ബോളില്‍ കഞ്ചാവ് നിറച്ച് യുവാക്കള്‍ 
ജയിലില്‍ സഹോദരന് കഞ്ചാവ് എത്തിക്കണം; കവാടത്തിന് മുന്നില്‍ ടെന്നീസ് കളി; യുവാക്കള്‍ തെരഞ്ഞെടുത്ത വഴി അവിശ്വനീയമെന്ന് പൊലീസ്

പൂനെ: ജയിലിന് പുറത്തുയുവാക്കളുടെ ടെന്നീസ് കളി  കണ്ടപ്പോള്‍ പൊലീസിന് തുടക്കത്തില്‍ സംശയമൊന്നും തോന്നിയില്ല. പൊലീസിനെ കണ്ട് പരുങ്ങിയ യുവാക്കളെ പരിശോധിച്ചപ്പോള്‍ കണ്ടത് ടെന്നീസ് ബോള്‍ നിറയെ കഞ്ചാവ്. കലമ്പ ജയിലിലെ തടവുകാരന്‌ എത്തിക്കുന്നതിന് വേണ്ടിയാണ് പൂനെ സ്വദേശികളായ യുലാക്കാള്‍ ടെന്നീസ് ബോളില്‍ കഞ്ചാവ് നിറച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.

പ്രതികളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ബോളില്‍ കഞ്ചാവ് കണ്ടെത്തിയത്. പിന്നീട് പ്രതികള്‍ കുറ്റം സമ്മതിച്ചു. മൂന്ന് പന്തുകളിലാണ് ഇവര്‍ കഞ്ചാവ് നിറച്ചത്. ജയിലിലെ കൊലപാതകക്കേസ് പ്രതിക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും ഇവര്‍ സമ്മതിച്ചു. പിടിയാലയവര്‍ കൊലക്കേസ് പ്രതിയുടെ അടുത്ത സുഹൃത്തുക്കളുമാണെന്ന് പൊലീസ് പറഞ്ഞു. 

അറസ്റ്റിലായവര്‍ മൂന്ന് പേരും 25 വയസിന് താഴെയുള്ളവരാണ്. ഇവരെ പൊലീസ് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെയാണ് പ്രതി കാറില്‍ കോലാപ്പൂരിലെത്തിയത്. ഇവരെ നഗരത്തില്‍ എത്തിച്ചതാരാണെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. മൂവരും ഏതെങ്കിലും സംഘത്തിന്റെ ഭാഗമാണോയെന്നും ഏതെങ്കിലും ജയില്‍ ഉദ്യേഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com