‘വോക്കിങ് വിത് ദ് കോമ്രേഡ്സ്’ ; അരുന്ധതിയുടെ പുസ്തകം പാഠ്യപദ്ധതിയിൽ നിന്നു പിൻവലിച്ചു 

2017 മുതൽ ഇംഗ്ലിഷ് ബിരുദാനന്തര ബിരുദ കോഴ്സിന്റെ ഭാഗമായിരുന്നു ഈ പുസ്തകം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: ‘വോക്കിങ് വിത് ദ് കോമ്രേഡ്സ്’ എന്ന അരുന്ധതി റോയിയുടെ പുസ്തകം ഒഴിവാക്കി തമിഴ്നാട്ടിലെ മനോന്മണിയം സുന്ദരനാർ സർവകലാശാല. മാവോയിസ്റ്റുകളെ മഹത്വവൽക്കരിക്കുന്നുവെന്ന എബിവിപിയുടെ പരാതിയെ തുടർന്നാണ് പുസ്കം പിൻവലിച്ചത്. 2017 മുതൽ ഇംഗ്ലിഷ് ബിരുദാനന്തര ബിരുദ കോഴ്സിന്റെ ഭാഗമായിരുന്നു ഈ പുസ്തകം. 

രാജ്യത്തിനെതിരായ സായുധസമരത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പുസ്തകമെന്നാണ് എബിവിപി ആരോപണം. പുസ്തകം പിൻവലിച്ചില്ലെങ്കിൽ  പ്രക്ഷോഭം ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന. അതേസമയം എബിവിപിയുടെ മാത്രമല്ല മറ്റു ചിലരുടെയും പരാതി ലഭിച്ചതിനെത്തുടർന്ന് വിദഗ്ധസമിതിയുടെ പരിശോധനയ്ക്കു ശേഷമാണു പുസ്തകം ഒഴിവാക്കിയതെന്ന് വൈസ് ചാൻസലർ പിച്ചുമണി പറഞ്ഞു. 

സർവകലാശാലയുടെ നടപടിയിൽ ഡിഎംകെയും ഇടതുപാർട്ടികളും പ്രതിഷേധിച്ചു. വിദ്യാർഥികൾ എന്തു പഠിക്കണമെന്നു രാഷ്ട്രീയ പാർട്ടികൾ തീരുമാനിക്കുന്നത് അപകടമാണെന്നു ഡിഎംകെ എംപി കനിമൊഴി കുറ്റപ്പെടുത്തി. കവി വൈരമുത്തു ഉൾപ്പെടെയുള്ള പ്രമുഖരും നടപടി പിൻവലിക്കണമെന്നാവ്യപ്പെട്ടു. അതേസമയം പുസ്തകം ഒഴിവാക്കിയെന്നറിഞ്ഞപ്പോൾ സങ്കടത്തേക്കാളധികം സന്തോഷമാണു തോന്നിയതെന്നാണ് അരുന്ധതി പ്രതികരിച്ചത്. നിരോധനങ്ങളോ ശുദ്ധീകരണങ്ങളോ എഴുത്തുകാർ വായിക്കപ്പെടുന്നതിനു തടസ്സമല്ലെന്ന് അവർ അഭിപ്രായപ്പെട്ടു. 

വന്യജീവി ഫൊട്ടോഗ്രഫർ എം.കൃഷ്ണന്റെ ‘മൈ നേറ്റീവ് ലാൻഡ്, എസ്സേയ്സ് ഓൺ നേച്ചർ’ എന്ന പുസ്തകമാണു പകരം ഉൾപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com