മഹാരാഷ്ട്രയില്‍ ഇന്നും കോവിഡ് സ്ഥിരീകരിച്ചത് അയ്യായിരത്തില്‍ താഴെ; ആന്ധ്രയില്‍ 1,657 പേര്‍ക്ക്; ആശ്വാസക്കണക്കുകള്‍

മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് മഹാരാഷ്ട്രയില്‍ ആശ്വാസമാകുന്നു. ആന്ധ്രാപ്രദേശിലും രോഗികളുടെ എണ്ണത്തില്‍ നല്ല കുറവാണ് രേഖപ്പെടുത്തുന്നത്. 

മഹാരാഷ്ട്രയില്‍ ഇന്ന് 4,237 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 105 പേര്‍ മരിച്ചു. 2,707 പേര്‍ക്കാണ് രോഗ മുക്തി. സംസ്ഥാനത്തെ മൊത്തം രോഗ മുക്തരുടെ എണ്ണം 16,12,314 ആയി. 85,503 ആക്ടീവ് കേസുകള്‍. 105 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണം 45,914. 

ആന്ധ്രയില്‍ ഇന്ന് 1,657 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 8,52,955 ആയി. നിലവില്‍ 19,757 ആക്ടീവ് കേസുകള്‍. 8,26,344 പേര്‍ ഇതുവരെ രോഗ മുക്തി നേടി. മൊത്തം മരണം 6,854.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com