സിനിമാ ചിത്രീകരണത്തിനിടെ പൊലീസ് ചമഞ്ഞ് കൊള്ള; പരാതി നൽകി യൂട്യൂബർമാർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2020 05:51 PM  |  

Last Updated: 14th November 2020 05:51 PM  |   A+A-   |  

robbery

 

ലക്‌നൗ: പൊലീസ് ആണെന്ന വ്യാജേന സംഘമായെത്തി പണം തട്ടിയെന്ന് പരാതി. സിനിമാ ചിത്രീകരണത്തിനിടെ യൂട്യൂബേഴ്‌സിന്റെ പക്കൽ നിന്നാണ് പണം കവർന്നത്. രണ്ട് മോട്ടോർബൈക്കിലെത്തിയ സംഘം പൊലീസ് ആണെന്ന് പരിചയപ്പെടുത്തി വാഹനം തടഞ്ഞാണ് പണം കവർന്നത്. 

ശരദ് ഖന്ന (24), ശൗര്യ ചോപ്ര (23) എന്നിവരാണ് ഗാസിയാബാദ് പൊലീസിൽ പരാതി നൽകിയത്. രാത്രിയിൽ ഒഴിഞ്ഞുകിടക്കുന്ന റോഡ് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. പണം പിടിച്ചെടുത്തത് കൂടാതെ ഇവരുടെ പക്കലുണ്ടായിരുന്ന സ്വർണ്ണമാല, പേഴ്‌സ്, കൂടാതെ തോക്കുവീശി കാറിന്റെ കീയും സ്വന്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.