മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ തുറക്കുന്നു; തിങ്കളാഴ്ച മുതൽ പ്രവേശനം

മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ തുറക്കുന്നു; തിങ്കളാഴ്ച മുതൽ പ്രവേശനം
മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ തുറക്കുന്നു; തിങ്കളാഴ്ച മുതൽ പ്രവേശനം

മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി അടച്ചിട്ട ആരാധനാലയങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര സർക്കാർ. നവംബർ 16 മുതൽ ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കാനാണ് സർക്കാർ തീരുമാനം. പാലിക്കേണ്ട കോവിഡ് സുരക്ഷാ മുൻകരുതലുകൾ ഉടൻ പ്രസിദ്ധപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കി. 

കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് മാസം മുതൽ മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ അടഞ്ഞു കിടക്കുകയാണ്. എന്നാൽ ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് അവർ പ്രചാരണവും നടത്തി. ഗവർണർ ഭഗത് സിങ് കോഷിയാരിയും പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.

ആരാധാനാലയങ്ങൾ ഉടൻ തുറക്കുമെന്ന് ഉദ്ധവ് താക്കറെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദീപാവലിക്കു ശേഷം സ്‌കൂളുകൾ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒൻപത്, 10, 11, 12 ക്ലാസുകളാണ് ആരംഭിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com