ഔദ്യോഗിക വസതിയില്‍ വനിതാ ജില്ലാ ജഡ്ജി ആത്മഹത്യ ചെയ്ത നിലയില്‍; അന്വേഷണം

ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ കുക്ക് വിളിച്ചിട്ടും ഇവര്‍ വാതില്‍ തുറന്നില്ല. ജനലിലൂടെ നോക്കിയപ്പോള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റായ്പൂര്‍:  ഛത്തീസ്ഗഢില്‍ വനിത ജില്ലാ ജഡ്ജി തൂങ്ങി മരിച്ച നിലയില്‍. 55 കാരിയായ ജഡ്ജിയാണ് ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഛത്തീസ്ഗഢിലെ മുങ്ങേലി ജില്ലയിലാണ് ശനിയാഴ്ചയാണ് സംഭവം.

ജഡ്ജിയായ കാന്ത മാര്‍ട്ടീനെ വീട്ടിലെ സീലിങ് ഫാനില്‍ സാരിയില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി അര്‍ജുന്‍ കുജുര്‍ പറഞ്ഞു. അസ്വാഭാവിക മരണമെന്നാണ് പൊലീസിന്റെ നിഗമനം. ശനിയാഴ്ച വൈകീട്ട് കുക്കിനോടും ജോലിക്കാരനോടും വീട്ടില്‍ പോകാന്‍ ഇവര്‍ ആവശ്യപ്പട്ടിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ കുക്ക് വിളിച്ചിട്ടും ഇവര്‍ വാതില്‍ തുറന്നില്ല. ജനലിലൂടെ നോക്കിയപ്പോള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.  തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. എന്നാല്‍ ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു. അതിന് പിന്നാലെ ഇവര്‍ വല്ലാതെ വിഷാദാവസ്ഥയിലായിരുന്നെന്നാണ് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com