മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഹാരാഷ്ട്രയില്‍ വലിയ ആശ്വാസം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മൂവായിരത്തില്‍ താഴെ മാത്രം

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഹാരാഷ്ട്രയില്‍ വലിയ ആശ്വാസം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മൂവായിരത്തില്‍ താഴെ മാത്രം
മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഹാരാഷ്ട്രയില്‍ വലിയ ആശ്വാസം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മൂവായിരത്തില്‍ താഴെ മാത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തില്‍ വലിയ കുറവ്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആദ്യമായി പ്രതദിന കോവിഡ് രോഗികളുടെ എണ്ണം 3000ത്തിനും താഴെയെത്തി. ഇന്ന് 2,544 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗ മുക്തരായവരുടെ എണ്ണം 3,065 ആണ്.

ഇന്ന് 60 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,974 ആയി. സംസ്ഥാനത്തെ ആകെ രോഗ മുക്തരുടെ എണ്ണം 16,15,379 ആണ്. 84,918 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. 

തമിഴ്നാട്ടിലും ആന്ധ്രയിലും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ട്. 24 മണിക്കൂറിനിടെ 1056 പേര്‍ക്കാണ് ആന്ധ്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 8,54,011 ആയി ഉയര്‍ന്നതായി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 18,659 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 8,28,484 പേര്‍ രോഗമുക്തി നേടി.മരണസംഖ്യ 6868 ആണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

തമിഴ്നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. 24 മണിക്കൂറിനിടെ 1,819 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2520 പേരാണ് ഈസമയത്ത് രോഗമുക്തി നേടിയത്. 12 പേര്‍ക്ക് കൂടി കോവിഡ് മരണം സംഭവിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 16,441 പേരാണ് ചികിത്സയില്‍ കഴിയുന്നത്.ഇതുവരെ 7,58,191 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 7,30, 272 പേര്‍ രോഗമുക്തി നേടി. മരണ സംഖ്യ 11,478 ആണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com